നാസയുടെ ബഹിരാകാശ വാഹനം കെപ്ലര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

NASA,KEPLER SPACE SHUTTLE

സൗരയൂഥ രഹസ്യങ്ങളിലേക്കു നിര്‍ണായക വെളിച്ചം വീശിയ നാസയുടെ കെപ്ലര്‍ ബഹിരാകാശവാഹനം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിര്‍ജീവമാകും. കുറച്ചു മാസങ്ങള്‍ കൂടി പ്രവര്‍ത്തിക്കാനുള്ള ഇന്ധനമേ വാഹനത്തിലുള്ളൂവെന്ന് കെപ്ലര്‍ ടെലിസ്‌കോപ് ദൗത്യത്തിന്റെ സിസ്റ്റം എന്‍ജിനിയര്‍ ചാര്‍ലി സോബെക്ക് അറിയിച്ചു.

10 വര്‍ഷം മുമ്പാണ് നാസ കെപ്ലര്‍ പര്യവേഷണ വാഹനത്തെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്. വിദൂരഗ്രഹങ്ങളും നക്ഷത്രങ്ങളും കെപ്ലറിന്റെ ദൂരദര്‍ശിനിയിലൂടെ കണ്ടെത്തുകയായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. നാസയുടെ പ്രതീക്ഷ ഒട്ടും തെറ്റിക്കാതെ കെപ്ലര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.

2500 ഗ്രഹങ്ങളെയും ഒട്ടനവധി നക്ഷത്രങ്ങളെയും കെപ്ലറിന്റെ ദൂരദര്‍ശിനിക്കണ്ണുകള്‍ കണ്ടെത്തി. അടുത്തകാലത്തും കെപ്ലര്‍ ചില വിദൂരനക്ഷത്രങ്ങള്‍ കണ്ടെത്തിയതായി നാസ അറിയിച്ചു.

പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന സ്ഥതിക്ക് കെപ്ലറിന് പകരക്കാരനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള തയാറെടുപ്പിലാണ് നാസയിപ്പോള്‍.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)