ആദ്യം പ്രണയ തകര്‍ച്ച; നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിക്കല്‍; ഒടുവില്‍ ജസ്റ്റിന്‍ ബീബറും ഹെയ്‌ലിയും വിവാഹിതരാകുന്നു

Justin Bieber,Hailey Baldwin,Entertainment,Hollywood

ഇന്ത്യയിലും ഒട്ടേറെ ആരാധകരുള്ള പ്രശസ്ത പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു. മോഡല്‍ ഹെയ്ലി ബാള്‍ഡ്വിനാണ് വധു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജസ്റ്റിന്റെ പിതാവിന്റെ സോഷ്യല്‍മീഡിയ പോസ്റ്റാണ് വാര്‍ത്തയ്ക്ക് കാരണമായത്.

നടന്‍ സ്റ്റീഫന്‍ ബാള്‍ഡ്വിന്നിന്റെ മകളാണ് ഹെയ്ലി. വോഗ്, മാരി ക്ലയര്‍, സ്പാനിഷ് ഗാര്‍പേഴ്സ് ബസാര്‍ തുടങ്ങിയ മാഗസിനുകളിലൂടെയാണ് ഹെയ്ലി പ്രശസ്തയായത്.

നേരത്തെ പ്രണയത്തിലായിരുന്ന ബീബറും ഹെയ്ലിയും 2016ല്‍ പിരിഞ്ഞിരുന്നു. തുടര്‍ന്ന് പോപ്പ് ഗായിക സെലീന ഗോമസുമായി ബീബര്‍ പ്രണയത്തിലായി.

ഈ ബന്ധവും തകര്‍ന്നതിന് പിന്നാലെ ഒരു മാസം മുമ്പാണ് ഹെയ്ലിയുമായി ബീബര്‍ വീണ്ടും അടുത്തത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)