ലോകകപ്പിന് തിരിതെളിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സ്‌പെയിന്‍ കോച്ചിനെ പുറത്താക്കി

Fifa world cup,Spain Footbal team

മാഡ്രിഡ്: ലോകം മുഴുവന്‍ ലോകകപ്പിലേക്ക് ചുരുങ്ങിയ ഈ വേളയില്‍ ഞെട്ടിക്കുന്ന തീരുമാനവുമായി സപെയിന്‍ ഫുട്‌ബോള്‍ ടീം. ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോച്ചിനെ പുറത്താക്കി സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്റെ നടപടി.

ജുലന്‍ ലോപറ്റേഗ്വിയെയാണ് സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ പുറത്താക്കിയിരിക്കുന്നത്. സിദാന്‍ ഒഴിഞ്ഞ ഒഴിവിലേയ്ക്ക് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് ലോപറ്റേഗ്വിയെ നിയമിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കരാറിലെത്തിയ വിവരം റയല്‍ മാഡ്രിഡ് പുറത്തുവിട്ടത്. ഇതിനെ തുടര്‍ന്നാണ് നടപടി.

ജൂണ്‍ 15ന് ഗ്രൂപ്പ് ബിയിലെ പോരാട്ടത്തില്‍ പോര്‍ച്ചുഗലുമായിട്ടാണ് സ്‌പെയിനിന്റെ ആദ്യ മത്സരം.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)