സൂപ്പര്‍ ഓഫറുമായി വീണ്ടും ജിയോ; ജിയോഫിയും 100 ജിബി ഡാറ്റയും ഫ്രീ!

Jio Offer,JioFi,Business

ജിയോ ഓഫര്‍ പെരുമഴ നല്‍കി വീണ്ടും ഉപയോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്. രാജ്യത്ത് ഡാറ്റാ വിപ്ലവം തന്നെ തീര്‍ത്ത ജിയോ ഏറ്റവും ഒടുവിലായി ഇപ്പോള്‍ മറ്റൊരു സൂപ്പര്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്. നിലവില്‍ 999 രൂപ വിലയ്ക്ക് ലഭിക്കുന്ന ജിയോഫിയും 100 ജിബി ഡാറ്റയും ഫ്രീയായി നല്‍കുന്ന ഓഫറാണ് ജിയോ അവതരിപ്പിച്ചത്.

 

ഗൂഗിളിന്റെ ഏറ്റവും പുതിയ ഡിവൈസ് ഗൂഗിള്‍ ഹോം, ഹോം മിനി സ്മാര്‍ട് സ്പീക്കറുകള്‍ വാങ്ങുന്നവര്‍ക്കാണ് ജിയോഫി റൗട്ടര്‍ ഫ്രീയായി നല്‍കുന്നത്. റിലയന്‍സ് ഡിജിറ്റല്‍, ജിയോ സ്റ്റോറുകള്‍ വഴി ഗൂഗിള്‍ സ്പീക്കറുകള്‍ വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ഏപ്രില്‍ 30 വരെയാണ് ഓഫര്‍.

 

 

ഓഫര്‍ ലഭിക്കാന്‍ ഗൂഗിള്‍ സ്പീക്കറുകള്‍ വാങ്ങുന്നവര്‍ 149 രൂപയുടെ ജിയോ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യണം. കൂടാതെ ജിയോ പ്രൈം അംഗമായിരിക്കുകയും വേണം. 10 വൗച്ചറുകളായാണ് 100 ജിബി ഡേറ്റ നല്‍കുക. പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഡാറ്റ ലഭിക്കുക

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)