4ജി ഇനി പഴങ്കഥ; അഞ്ചിരട്ടി വേഗതയില്‍ പ്രി 5ജി മിമോ ടെക്‌നോളജിയുമായി ജിയോ

pre-5G,Raliance Jio,Jio 4G,Business

മുംബൈ: രാജ്യത്ത് ടെലികോം രംഗത്ത് ഡാറ്റാ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ 4ജി നെറ്റ്‌വര്‍ക്കിനേക്കാള്‍ വേഗതയേറിയ സംവിധാനം അവതരിപ്പിക്കുന്നു. 5 ജി നെറ്റ്വര്‍ക്ക് കൊണ്ടുവരുന്നതിന്റെ മുന്നോടിയായാണ് മറ്റൊരു അതിവേഗ നെറ്റ്വര്‍ക്ക് സംവിധാനം പരീക്ഷിക്കാനൊരുങ്ങുന്നത്. ഐപിഎല്‍ 2018 നടക്കുന്ന സ്റ്റേഡിയങ്ങളിലാണ് പ്രി-5ജി എന്നറിയപ്പെടുന്ന മിമോ (Multiple-Input Multiple-Output) ടെക്‌നോളജി അവതരിപ്പിച്ചിരിക്കുന്നത്.

മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നീ സ്റ്റേഡിയങ്ങളിലാണ് മിമോ പരീക്ഷിക്കുന്നത്. ഈ സ്റ്റേഡിയങ്ങളില്‍ ഏപ്രില്‍ ഏഴു മുതല്‍ മേയ് 27 വരെ മിമോ, 4ജി ഇനോഡ്ബിഎസ്, മറ്റു വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ ലഭിക്കുമെന്ന് ജിയോ അറിയിച്ചു.

ജിയോയ്ക്ക് പുറമെ എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ എന്നീ കമ്പനികളും മിമോ ടെക്‌നോളജി നടപ്പിലാക്കാന്‍ പോകുകയാണ്. എയര്‍ടെല്‍ ഇപ്പോള്‍ തന്നെ മുംബൈയില്‍ മിമോ വ്യാപകമായി പരീക്ഷിക്കുന്നുണ്ട്. 2020 അവസാനത്തോടെ ടെലികോം കമ്പനികളെല്ലാം മിമോയിലേക്ക് മാറുമെന്നാണ് കരുതുന്നത്. കൊല്‍ക്കത്തയിലും ബെംഗളൂരുവിലും മിമോ ടെക്‌നോളജി വിന്യസിക്കാനും എയര്‍ടെല്ലിന് പദ്ധതിയുണ്ട്.

ഒന്നില്‍ കൂടുതല്‍ ട്രാന്‍സ്മിറ്ററുകള്‍ വഴി കൂടുതല്‍ ഡേറ്റ കൈമാറ്റം ചെയ്യാന്‍ ശേഷിയുള്ള സാങ്കേതികവിദ്യയാണ് മള്‍ട്ടിപ്പിള്‍ മള്‍ട്ടി ഇന്‍പുട്ട് മള്‍ട്ടിപ്പിള്‍ ഔട്ട്പുട്ട് (മിമോ). മിമോയുടെ നിലവിലുള്ള നെറ്റ്വര്‍ക്ക് സിഗ്‌നല്‍ ശേഷി 30MHz നേക്കാള്‍ അഞ്ചിരിട്ടി ശേഷിയുണ്ട്.

അതായത് നിലവിലെ 4ജി നെറ്റ്വര്‍ക്കിനേക്കാള്‍ അഞ്ചു മുതല്‍ ഏഴ് ഇരട്ടിയോളം അധിക വേഗത്തിലാണ് മിമോ ടെക്‌നോളജി വഴി ഡാറ്റാ കൈമാറ്റം ചെയ്യുന്നത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)