ജാന്‍വിയുടെ ഇഷ്ടതാരങ്ങള്‍ ഇവര്‍; ഞെട്ടലോടെ ആരാധകര്‍

Jhanvi Kapoor, Sridevi

 

ബോളിവുഡിന്റെ എല്ലാക്കാലത്തും ശ്രദ്ധാ കേന്ദ്രമായിരുന്ന ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ ചലച്ചിത്ര അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്യുന്ന ദഡക്ക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വിയുടെ ബോളിവുഡ് അരങ്ങേറ്റം.

ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി വോഗ് മാസികയ്ക്ക് വേണ്ടിയെടുത്ത അഭിമുഖവും ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധനേടിയിരുന്നു. വോഗിന്റെ കവര്‍ പേജിനായുള്ള ജാന്‍വിയുടെ ആദ്യ ഫോട്ടോഷൂട്ടും കൂടിയായിരുന്നു അത്. അമ്മ ഇല്ലാതെ പങ്കെടുത്ത ആദ്യ അഭിമുഖത്തില്‍ അമ്മ തന്നെയായിരുന്നു ജാന്‍വിയുടെ വാക്കുകളില്‍ നിറഞ്ഞു നിന്നത്.

എന്നാല്‍, ജാന്‍വിയുടെ ഇഷ്ടനായികമാരുടെ ലിസ്റ്റ് കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഫോട്ടോ ഷൂട്ടിനിടയില്‍ നടത്തിയ റാപ്പിഡ് ഫയര്‍ ചോദ്യത്തില്‍ ശ്രീദേവിയെ ജാന്‍വി വിട്ടു കളഞ്ഞതാണ് വിഷയമായിരിക്കുന്നത്.

മെറില്‍ സ്ട്രീപ്, നൂതന്‍, മധുബാല, വഹീദ റഹ്മാന്‍, മീന കുമാരി തുടങ്ങിയ താരങ്ങളെയാണ് തന്റെ പ്രിയ നായികമാരായി ജാന്‍വി എടുത്തു പറഞ്ഞത്. എന്നാല്‍ തന്റെ ഫാഷന്‍ പ്രേരണ ആരെന്ന ചോദ്യത്തിന് അതെന്റെ അമ്മയാണ് എന്നാണ് ജാന്‍വി മറുപടി നല്‍കിയത്. സിനിമയില്‍ തുടരാന്‍ തന്നെയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ജാന്‍വി വ്യക്തമാക്കുന്നുണ്ട്.

ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടര്‍ ആണ് ദഡക്കില്‍ ജാന്‍വിയുടെ നായകനായെത്തുന്നത്. സൈറാത്ത് എന്ന സൂപ്പര്‍ ഹിറ്റ് മറാത്തി ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ദഡക്ക് നിര്‍മിക്കുന്നത് കരണ്‍ ജോഹര്‍ ആണ്. ചിത്രം ജൂലൈ ഇരുപതിന് തിയ്യേറ്ററുകളിലെത്തും.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)