കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് അവസാനമില്ല; ബാങ്കുകളും കൈവിട്ടതോടെ ജെറ്റ് എയര്‍വേയ്‌സ് തകര്‍ച്ചയില്‍

Jet airways,India,Business

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധില്‍ തുടരുകയാണ് ജെറ്റ് എയര്‍വേയ്‌സ് കമ്പനിയെന്ന് റിപ്പോര്‍ട്ട്. കമ്പനിക്ക് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ വിസമ്മതിക്കുന്നതായി റിപ്പോര്‍ട്ട്. അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് കമ്പനി വിവിധ ധനകാര്യ സ്ഥാപനങ്ങളെ സമീപിച്ചിരുന്നെങ്കിലും മറുപടി അനൂകൂലമായില്ലെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, കമ്പനിയിലെ ഇപ്പോഴത്തെ പ്രതിസന്ധിയെപ്പറ്റി പ്രതികരിക്കാന്‍ ജെറ്റ് എയര്‍വേയ്‌സ് കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല. വിപണിയിലെ കടുത്ത മത്സരവും, ഇന്ധന വിലവര്‍ധനവും പോലുള്ള കാരണങ്ങളില്‍ പെട്ട് മാസങ്ങളായി ജെറ്റ് എയര്‍വേയ്‌സ് സാമ്പത്തിക പ്രതിസന്ധിയിലാണ്.

കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ജീവനക്കാര്‍ക്കുള്ള കഴിഞ്ഞ മാസത്തെ ശമ്പളം കഴിഞ്ഞ ദിവസം നല്‍കിയത്.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)