ഐശ്വര്യ സൂപ്പര്‍ മോം ഒന്നും അല്ല; ഒബസസ്സീവ് മാത്രമാണെന്ന് ജയാ ബച്ചന്‍

Jaya Bachhan,Aiswarya Rai,Bollywood

വിശ്വസുന്ദരിയായി തിളങ്ങിയ ഐശ്വര്യ റായിയിലെ അഭിനേതാവിനെയും ഏവരും അഭിനന്ദനത്തിന് പാത്രമാക്കിയിരുന്നു. എന്നാല്‍ ഈയടുത്ത കാലത്ത് ഐശ്വര്യ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് മികച്ച അമ്മ എന്ന നിലയിലായിരുന്നു. ഐശ്വര്യയിലെ അമ്മയെ വാഴ്ത്തി ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ തുറന്ന കത്തയച്ചതിനു പിന്നാലെ ബോളിവുഡിലെ പലരും ഇതേ കാര്യം തന്നെ ഐശ്വര്യയെ അറിയിച്ചിരുന്നു.

എന്നാല്‍ അമിതാബ് ബച്ചന്റെ ഭാര്യയും അഭിഷേക് ബച്ചന്റെ അമ്മയുമായ ജയാബച്ചന്‍ തന്റെ മരുമകളിലെ അമ്മയെ അഭിനന്ദിക്കാന്‍ തയ്യാറല്ല. ഐശ്വര്യ ഒബ്‌സസ്സീവ് ആണെന്നാണ് അവരുടെ പക്ഷം.

ആരാധ്യയുടെ എല്ലാക്കാര്യങ്ങളും ഒറ്റയ്ക്കു ചെയ്യണമെന്ന് ഐശ്വര്യയ്ക്ക് നിര്‍ബന്ധമാണെന്നു ജ യ ബച്ചന്‍ പറയുന്നു. ഐശ്വര്യയ്ക്ക് മുഴുവന്‍ സമയ സിനിമാ ജീവിതത്തിലേക്ക് കടക്കാന്‍ അവസരം ലഭിക്കുന്നുണ്ടോയെന്ന ചോദ്യം അവതാരക ജയയോട് ചോദിച്ചപ്പോഴാണ് അവര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ഐശ്വര്യ മാത്രമല്ല പുതിയ തലമുറയില്‍പ്പെട്ട എല്ലാ അമ്മമാരും അങ്ങനെയാണെന്നും തന്റെ മകള്‍ ശ്വേതയും കുഞ്ഞുങ്ങളോട് ഇപ്രകാരമാണ് പെരുമാറുന്നതെന്നും അവര്‍ പറയുന്നു.


കൂട്ടുകുടുംബം ഇല്ലാതായതുകൊണ്ട് അനുഭവിക്കുന്ന അരക്ഷിതാവസ്ഥ മൂലമാകാം ഇന്നത്തെ തലമുറയിലെ അമ്മമാര്‍ കുഞ്ഞുങ്ങളുടെ കാര്യങ്ങളെല്ലാം സ്വയം നോക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നതെന്നും അവര്‍ പറയുന്നു. ഐശ്വര്യയ്‌ക്കൊപ്പം താനുണ്ടെങ്കിലും അവളുടെ അമ്മ എപ്പോഴും കാണില്ലെന്നും അതുകൊണ്ട് മറ്റു ചോയ്‌സൊന്നുമില്ലാത്തിനാല്‍ കുഞ്ഞിന്റെ കാര്യങ്ങളൊക്കെ അവള്‍ക്കൊറ്റയ്ക്ക് നോക്കേണ്ടി വരുന്നുവെന്നും അവര്‍ പറയുന്നു.

തന്റെയൊക്കെ ചെറുപ്പത്തില്‍ കുഞ്ഞുങ്ങളെ സംബന്ധിച്ച എല്ലാക്കാര്യങ്ങളും താന്‍ തനിച്ചല്ല ചെയ്തിരുന്നതെന്നും ഒരു അമ്മ എന്ന നിലയില്‍ മക്കള്‍ക്ക് ആവശ്യമുള്ള സമയത്തൊക്കെ കൂടെയുണ്ടാവുക മാത്രമാണ് താന്‍ ചെയ്തതെന്നും അവര്‍ പറയുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)