ആരാധകര്‍ ചുറ്റും കൂടി, പുഞ്ചിരി തൂകി ജാന്‍വി

jhanvi kapoor

ആദ്യ ചിത്രം പുറത്തിറങ്ങും മുമ്പ് ആരാധകരെ സമ്പാദിച്ച താരമാണ് ജാന്‍വി കപൂര്‍, നടി ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകള്‍. ശ്രീദേവിക്കൊപ്പം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതുമുതലാണ് ജാന്‍വിയും വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ തുടങ്ങിയത്.

ഡല്‍ഹിയിലെ ബാന്ദ്രയിലെത്തിയ ജാന്‍വിയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ജാന്‍വിയെ കണ്ടതോടെ കുട്ടികളുള്‍പ്പെടെയുള്ള ആരാധകര്‍ ആര്‍പ്പുവിളിച്ച് ചുറ്റുംകൂടി. തിക്കിത്തിരക്കി ആള്‍ക്കൂട്ടം പൊതിഞ്ഞപ്പോഴും ജാന്‍വിയുടെ മുഖത്ത് ചിരി. അസ്വസ്ഥയാകാതെ തിരക്കിനിടയിലൂടെ ജാന്‍വി നടന്നുനീങ്ങി.

ജാന്‍വിയുടെ ബോളിവുഡ് അരങ്ങേറ്റചിത്രം ധടക് റിലീസിനൊരുങ്ങുകയാണ്. ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈയില്‍ തിയറ്ററുകളിലെത്തും.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)