മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ അന്തരിച്ചു

Jailed Former, Pak PM Nawaz Sharif,Wife Dies In ,London Hospital

ലണ്ടന്‍: അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ അന്തരിച്ചു. ബീഗം ഖുല്‍സൂമാണ് ലണ്ടനില്‍ മരിച്ചത്. പാകിസ്താന്‍ മുസ്ലീംലീഗ് പ്രസിഡന്റ് ഷെഹബാസ് ഷെരീഫാണ് മരണവാര്‍ത്ത പുറത്തു വിട്ടത്.

ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ 2014 ജൂലൈ മുതല്‍ ചികിത്സയിലാണ് ബീഗം ഖുല്‍സു. ഈ അടുത്ത ദിവസങ്ങളില്‍ അവരുടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം തേടുകയും ചെയ്തിരുന്നു.

68-കാരിയായ ബീഗം ഖുല്‍സുവിന് കഴിഞ്ഞ വര്‍ഷം തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. 1971-ലാണ് ബീഗം ഖുല്‍സു നവാസ് ഷെരീഫിനെ വിവാഹം കഴിച്ചത്. ഹസന്‍, ഹുസൈന്‍, മറിയം, അസ്മ എന്നിങ്ങനെ നാല് മക്കളാണ് ഈ ദമ്പതികള്‍ക്ക്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)