അര്‍ജന്റീന ലോകകപ്പ് കോഴ കൊടുത്ത് വാങ്ങിയത്; ഫുട്‌ബോള്‍ ലോകത്തെ പിടിച്ചുകുലുക്കി വിവാദ വെളിപ്പെടുത്തല്‍

Argentina,World cup,Sports

ലിമ: റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പ് പന്തുരുളാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഫുട്‌ബോള്‍ ലോകത്തെ പിടിച്ചുകുലുക്കി അര്‍ജന്റീനയുടെ കപ്പ് വിവാദം. അര്‍ജന്റീന സ്വന്തം മണ്ണില്‍ നടന്ന 1978ലെ ലോകകപ്പ് ടൂര്‍ണമെന്റില്‍ കപ്പടിച്ചത് കായിക ലോകത്തെ തന്നെ നാണംകെട്ട പ്രവര്‍ത്തിയിലൂടെയാണെന്ന് പെറുവിന്റെ ഇതിഹാസ താരം ജോസ് വലസ്‌കെസിന്റെ വെളിപ്പെടുത്തല്‍.


പെറുവിയന്‍ താരങ്ങളെ വിലക്കെടുത്താണ് ഡാനിയല്‍ പലസ്‌കസ് നയിച്ച അര്‍ജന്റീന ഫൈനലിലെത്തിയതെന്നും അനര്‍ഹമായ കപ്പ് സ്വന്തമാക്കിയതെന്നും വലസ്‌കെസ് ആരോപിക്കുന്നു. 1978ലെ ലോകകപ്പ് പോരാട്ടത്തില്‍ വലസ്‌കെസ് ഉള്‍പ്പെട്ട പെറു ടീമിനെതിരെ സീസര്‍ മെനോട്ടി പരിശീലകനായ അര്‍ജന്റീന ടീം രണ്ടാം റൗണ്ടില്‍ മാറ്റുരച്ച ആ മത്സരമാണ് ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ ഭാവി നിശ്ചയിച്ചതും കപ്പ് ഉറപ്പിച്ചതും. മത്സരത്തില്‍ ആറ് ഗോളിന്റെ ഏകപക്ഷീയ വിജയമാണ് അര്‍ജന്റീന സ്വന്തമാക്കിയത്.


1978ലെ ലോക കപ്പില്‍ 16 ടീമുകളാണ് നാല് ഗ്രൂപ്പുകളിലായി മാറ്റുരച്ചത്. ഗ്രൂപ്പ് 1 ല്‍ അര്‍ജന്റീനയും ഗ്രൂപ്പ് 2 ല്‍ പെറുവും ഏറ്റുമുട്ടി. രണ്ട് ടീമുകളും ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് രണ്ടാം റൗണ്ടിലേക്ക് കടന്നത്. എന്നാല്‍ രണ്ടാം റൗണ്ടിലെത്തിയപ്പോള്‍ കളി മാറി. പെറു എല്ലാ കളികളിലും തോറ്റു. അര്‍ജന്റീയ്ക്കെതിരെ ആറുഗോളുകള്‍ വഴങ്ങി മുട്ടുകുത്തി. 1978 ജൂണ്‍ 21 ന് നടന്ന ആ മത്സരമാണ് അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശം അരക്കിട്ടുറപ്പിച്ചത്. ഇരുവരും തമ്മില്‍ അതു വരെയുള്ള പോരാട്ടങ്ങളില്‍ 15 മത്സരങ്ങളും പെറു ജയിച്ചപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമായിരുന്നു അര്‍ജന്റീന ജയിച്ചിരുന്നത്.

ഈ മത്സരത്തിലെ വിജയത്തിനായി ആറ് പെറു താരങ്ങളെ അര്‍ജന്റീന വിലക്കെടുക്കുകയായിരുന്നെന്നും ഇതാണ് പെറുവിന്റെ കൂറ്റന്‍ തോല്‍വിയ്ക്ക് വഴിവെച്ചതെന്നും വലസ്‌ക്കെസ് ആരോപിക്കുന്നു. ഇക്കാര്യത്തില്‍ തന്റെ കൈയില്‍ വ്യക്തമായ തെളിവുകളൊന്നും അവശേഷിക്കുന്നില്ലെങ്കിലും യാഥാര്‍ത്യം ഇതാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

1978ലെ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി കളിച്ച ആറ് താരങ്ങളില്‍ നാല് താരങ്ങളുടെ പേര് സഹിതമാണ് ജോസ് വലസ്‌ക്കെസ് ആരോപണം ഉന്നയിക്കുന്നത്. റോഡുള്‍ഫോ മാന്‍സോ, റൗള്‍ ഗോറിറ്റി, യുവാന്‍ ജോസ് മുനാണ്ടേ, റാമണ്‍ കൈ്വറോഗ എന്നിവരാണ് ആറില്‍ നാലു പേര്‍. രണ്ടു പേര്‍ പിന്നീട് പ്രസിദ്ധരായ ഫുട്‌ബോള്‍ താരങ്ങളായി മാറിയതിനാല്‍ അവരുടെ പേര് ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും വലസ്‌ക്കസ് വ്യക്തമാക്കി.


പെറുവിന്റെ കോച്ചായ മാര്‍ക്കോസ് കാല്‍ഡ്രോണിന് ഇക്കാര്യം അറിയാമായിരുന്നു. ഗോളി കൈവറോഗയെയുടെ നേതൃത്വത്തിലായിരുന്നു ഒത്തുകളി. സംശയം തോന്നിയ താനടക്കമുള്ള ആറ് കളിക്കാര്‍ ഗോളിയെ ആദ്യ ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് പരിശീലകനോട് ആവശ്യപ്പെട്ട കാര്യവും വലസ്‌കെസ് വ്യക്തമാക്കി.


അപ്പോള്‍ ഇക്കാര്യം സമ്മതിച്ചാണ് പരിശീലകന്‍ പിരിഞ്ഞത്. എന്നാല്‍ കളി തുടങ്ങിയപ്പോള്‍ വല കാക്കാന്‍ കൈവറോഗയുണ്ടായിരുന്നു. പകരം തന്റെ സ്ഥാനം ടീമിനു പുറത്താകുകയും ചെയ്തു. അതുവരെയുള്ള എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിലിറങ്ങി 90 മിനിട്ടും കളിച്ചിട്ടുള്ള എന്നെ എന്തുകൊണ്ടാണ് പുറത്താക്കിയതെന്ന ചോദ്യത്തിന് ആരും ഉത്തരം നല്‍കിയില്ലെന്നും വലസ്‌കെസ് പറയുന്നു.

അതേസമയം, നേരത്തെ ഇക്കാര്യം നിരവധി ബ്രസീലിയന്‍ മാധ്യമങ്ങളും ആരോപിച്ചിരുന്നു. സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പ് കൈവിടാതിരിക്കാനാണ് അര്‍ജന്റീന സകല കുതന്ത്രങ്ങളും പയറ്റിയതെന്നാണ് ആരോപണം.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)