ഗാസ വീണ്ടും കത്തുന്നു; പതിനഞ്ചുകാരന്‍ അടക്കം നാല് പാലസ്തീനി യുവാക്കളെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നു; 445 പേര്‍ക്ക് പരിക്ക്

Palestine-Israel Issue,Gaza Fire,Israel Army,World,Crime

ഗാസ: വീണ്ടും തര്‍ക്ക പ്രദേശമായ ഗാസയില്‍ ശക്തമായ സംഘര്‍ഷം. ഒരിടവേളയ്ക്കു ശേഷം ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ കൂട്ടക്കുരുതി. ഗാസ മുനമ്പില്‍ പ്രതിഷേധിക്കുന്നതിനിടെ നാല്് പാലസ്തീന്‍ യുവാക്കളെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നു. കിഴക്കന്‍ ജബലിയയിലാണ് സംഭവം.

 

അഹ്മദ് അബൂ ആഖില്‍ (25), അഹ്മദ് റഷാദ് അല്‍ അതംനേഹ് (24), എന്നിവര്‍ക്കൊപ്പം ഒരു പതിനഞ്ചുകാരനുള്‍പ്പടെ നാലു പേരാണ് കൊല്ലപ്പെട്ടത്. തലയ്ക്കു വെടിയേറ്റാണ് ഇവര്‍ മരിച്ചതെന്ന് പാലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.


പ്രതിഷേധത്തിലാകെ 445 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ 96 പേര്‍ക്ക് പരിക്കേറ്റത് ഇസ്രായേലിന്റെ വെടിവെയ്പ്പിലാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)