സൈക്ലിങും സ്വിമ്മിങും ഒന്നുമല്ല, തറ തുടച്ചും സുന്ദരിയാകാം; വൈറലായി ഇഷ തല്‍വാറിന്റെ ഫിറ്റ്‌നസ് ചലഞ്ച് വീഡിയോ

Isha talwar,Entertainment,Fitness challenge

മലയാളികളുടെ പ്രിയ താരം തട്ടമിട്ട സുന്ദരി ഇഷ തല്‍വാര്‍ ഫിറ്റ്‌നസ് ചലഞ്ചിലൂടെ വീണ്ടും സോഷ്യല്‍മീഡിയയില്‍ താരമായിരിക്കുകയാണ്. കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് തുടക്കം കുറിച്ച ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ് എന്ന ഫിറ്റ്നസ് ചലഞ്ചാണ് ഇഷയും ഏറ്റെടുത്ത് വളരെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.


ആരും വെല്ലുവിളിച്ചില്ലെങ്കിലും സ്വയം വെല്ലുവിളി ഏറ്റെടുത്താണ് ഇഷയുടെ വളരെ വ്യത്യസ്തമായ ഫിറ്റ്‌നസ് ടിപ്. തന്റെ കായികക്ഷമത തെളിയിക്കുന്ന പ്രിയ താരം ഇഷ തല്‍വാറിന്റെ വീഡിയോ വൈറലാകുന്നത്, ഈ വീഡിയോ ജിമ്മില്‍ പോയോ സൈക്ലിങ് നടത്തിയോ യോഗ ചെയ്‌തോ ഒന്നുമല്ല എന്നതിനാലാണ്. നിത്യവൃത്തി കൊണ്ട് ആരോഗ്യം സൂക്ഷിക്കാമെന്ന് കാണിച്ചു തരികയാണ് ഇവിടെ ഇഷ. നിലം തുടയ്ക്കാനുള്ള മോപ്പോ മറ്റോ ഉപയോഗിക്കാതെ തുണി ഉപയോഗിച്ച് നിലത്തിരുന്നു കൊണ്ട് തറ തുടച്ചാണ് ഇഷ ചലഞ്ച് സ്വയം ഏറ്റെടുത്തിരിക്കുന്നത്.


പോസിറ്റീവ് ആയുള്ള പ്രതികരണമാണ് താരത്തിന്റെ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. യാതൊരു പണച്ചിലവുമില്ലാതെ വീട്ടിലെ കാര്യങ്ങള്‍ ചെയ്തുകൊണ്ട് തന്നെ സ്വന്തം ആരോഗ്യം കാക്കാവുന്നതേ ഉള്ളുവെന്നും പണ്ട് കാലത്തുള്ളവര്‍ ഇതൊക്കെ ചെയ്താണ് ആരോഗ്യത്തോടെ ഇരുന്നിരുന്നത് അല്ലാതെ ജിമ്മില്‍ പോയോ മറ്റോ അല്ലെന്നും തുടങ്ങി ഇഷയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഈ വീഡിയോ പോസ്റ്റ് ചെയ്യാന്‍ ഇഷ കാണിച്ച ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നുമുണ്ട് ആരാധകര്‍.

കൈമാറി വന്ന വെല്ലുവിളി ഏറ്റെടുത്ത് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും ഫിറ്റ്നസ് വീഡിയോ പങ്കു വയ്ക്കുകയും നടന്മാരായ സുര്യയേയും പൃഥ്വിരാജിനെയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)