കല്യാണം കഴിക്കാനായി റിയാലിറ്റി ഷോ നടത്തിയിട്ടും രക്ഷയില്ല; ഒടുവില്‍ ആര്യ തൃഷയ്ക്ക് മിന്നു കെട്ടുന്നു?

Actor Arya,Actress Thrisha,Tamil,Entertainment

 

ഇനിയും വിവാഹം കഴിക്കാനായില്ലേ? എന്ന പതിവു ചോദ്യത്തില്‍ നിന്നും രക്ഷപ്പെടാനായി വിവാഹം കഴിക്കാനായി ഇറങ്ങിത്തിരിച്ച നടന്‍ ആര്യ റിയാലിറ്റി ഷോ വരെ നടത്തി നോക്കി. എന്നിട്ടും മംഗല്യയോഗം ഉണ്ടായില്ല.വധുവിനെ കണ്ടെത്താനാകാതെ റിയാലിറ്റി ഷോയും ചീറ്റിപ്പോയി വീട്ടിലിരിപ്പായ ആര് നടി തൃഷയെ വിവാഹം കഴിക്കുമോയെന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

 

ആര്യയ്ക്ക് തൃഷയെ വിവാഹം കഴിച്ചുകൂടെ എന്നാണ് ഒരു കൂട്ടം ആരാധകര്‍ക്ക് ചോദിക്കാനുള്ളത്. തൃഷയുടെ ജന്മദിനത്തില്‍ ആര്യ നല്‍കിയ ആശംസയാണ് ഇത്തരത്തിലൊരു ചര്‍ച്ചയിലേക്ക് ആരാധകരെ എത്തിച്ചത്. തൃഷയുടെ 35-ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ലക്ഷക്കണക്കിന് ആരാധകരുടെ ആശംസയ്ക്കൊപ്പം ആര്യയുടെ ആശംസയും തൃഷയെ തേടി എത്തി.


എന്റെ പ്രിയപ്പെട്ട കുഞ്ഞുമണിക്ക് പിറന്നാള്‍ ആശംസകള്‍. നീയാണ് ഏറ്റവും മികച്ചത് എന്നായിരുന്നു ആര്യ ട്വിററ്റിലൂടെ തൃഷ്യ്ക്കു നല്‍കിയ ആശംസ. ആര്യയുടെ ആശംസ എത്തിയതും ആരാധകര്‍ അത് ഏറ്റുപിടിച്ചു. ആര്യയോടു തൃഷ്യെ വിവാഹം ചെയ്താല്‍ എന്താണെന്നായിരുന്നു ഒരുകൂട്ടരുടെ ചോദ്യം. അതു വളരെ മനോഹരമാണെന്നും നിങ്ങള്‍ ഇരുവരും അത്രയ്ക്കു ചേര്‍ച്ചയാണ് എന്നും ആരാധകര്‍ പറഞ്ഞു.

 

 

എന്നാല്‍ താന്‍ ചിരിച്ചു മരിക്കും എന്നായിരുന്നു തൃഷ്യുടെ മറുപടി. ഉടനെ എത്തി ആര്യയുടെ മറുപടി. തൃഷ വിക്രം ജോഡി ഒന്നിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം സാമിയിലെ ''കല്ല്യാണം താന്‍ കെട്ടിക്കിട്ട് ഓടി പോലാമ'' എന്നു തുടങ്ങുന്ന ഗാനമായിരുന്നു ആരാധകര്‍ക്കുള്ള ആര്യയുടെ മറുപടി. തൃഷയെ കാല്ല്യാണം കഴിക്കാന്‍ ഒരു വിഭാഗം ആളുകള്‍ പറയുമ്പോള്‍ ആ 16 പെണ്‍കുട്ടികളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കയിട്ടു മതി ഇനി ഒരു വിവാഹം എന്നായിരുന്നു മറ്റൊരു കൂട്ടരുടെ മറുപടി.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)