ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിനം നവംബര്‍ ഒന്നിന് കാര്യവട്ടത്ത്

india,west,indies,november

 

തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന മത്സരം നവംബര്‍ ഒന്നിന് നടക്കും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഉച്ചയ്ക്ക് 1.30 ുതല്‍ പകലും രാത്രിയുമായാണ് മത്സരം നടക്കുക. ബിസിസിഐയുടെ ടൂര്‍ ആന്‍ഡ് ഫിക്സ്‌ചേഴ്‌സ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

നേരത്തെ തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം പിന്നീട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ കൊച്ചിയിലേയ്ക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ഐഎസ്എല്ലിന് വേണ്ടി തയ്യാറാക്കിയ ഗ്രൗണ്ട് ക്രിക്കറ്റ് പിച്ചിന് വേണ്ടി കുത്തിയിളക്കേണ്ടി വരുമെന്നതിനാല്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കളിക്കാരും ഫുട്ബോള്‍ പ്രേമികളുമെല്ലാം ഇതിനെതിരെ രംഗത്തുവന്നു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. കായികമന്ത്രി എസി മൊയ്തീന്‍ ജിസിഡിഎ, കെസിഎ ഭാരവാഹികളുമായി ചര്‍ച്ച നടത്തി. ഇതിന് ശേഷമാണ് വേദി തിരുവനന്തപുരത്തേയ്ക്ക് തന്നെ മാറ്റാന്‍ കെസിഎ. തീരുമാനിച്ചത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)