സിഗരറ്റ് പേപ്പര്‍ നല്‍കാത്തതിന് ഇന്ത്യന്‍ വംശജനെ വെടിവച്ചുകൊന്നു! പ്രതിയായ 16 കാരനെ ടൈം ബോംബ് എന്ന് വിശേഷിപ്പിച്ച് കോടതി, യുവാവിന് നാലു വര്‍ഷം തടവ് ശിക്ഷ

Indian-origin shopkeeper ,killed by UK teen ,refusing to sell, cigarette paper

ലണ്ടന്‍: വടക്കന്‍ ലണ്ടനിലെ മില്‍ ഹില്ലില്‍ ഇന്ത്യന്‍ വംശജനെ വെടിവെച്ചു കൊന്ന കേസില്‍ പതിനാറുകാരന് നാലു വര്‍ഷം തടവു ശിക്ഷ. കഴിഞ്ഞ ജനുവരിയിലാണ് കൊലയ്ക്ക് ആസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയായ യുവാവിന് സിഗരറ്റ് പേപ്പര്‍ നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ക്രൂരമായി കൊലപാതകം നടന്നത്.

മില്‍ ഹില്ലില്‍ കട നടത്തുകയായിരുന്ന വിജയകുമാര്‍ പപട്ടേലാണ്(49)കൊല്ലപ്പെട്ടത്. 16കാരനായ ലണ്ടന്‍ സ്വദേശിയും കൂട്ടുകാരും കടയിലെത്തി പുകയില ഉത്പന്നങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകത്തവര്‍ക്ക് പുകയില വില്‍ക്കുന്നത് നിയമ വിരുദ്ധമായതു കൊണ്ട് വിജയകുമാര്‍ സിഗരറ്റ് പേപ്പര്‍ കൊടുത്തില്ല. ഇതിനെ തുടര്‍ന്ന് ഇരുവരും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പ്രകോപിതനായ യുവാവ് വിജയകുമാറിനെ വെടിവെയ്ക്കുകയായിരുന്നു.

പ്രതിയെ ടൈം ബോംബ് എന്നാണ് കോടതി വിശേഷിപ്പിച്ചത്. യാതൊരു തരത്തിലുമുള്ള പ്രകോപനവുമില്ലാതെയാണ് ഇയാള്‍ വിജയകുമാറിന് നേരെ വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ കോടതിയില്‍ മൊഴി നല്‍കി. വെടിയുതിര്‍ത്ത കൗമാരക്കാരനും സുഹൃത്തുകളും വെടിയേറ്റു കിടക്കുന്ന വിജയകുമാറിനെ നോക്കി പൊട്ടിച്ചിരിച്ചുവെന്നും ദ്യക്‌സാക്ഷി മൊഴി നല്‍കിയിരുന്നു. തലയ്ക്ക് വെടിയേറ്റ വിജയകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേന്ന് മരണപ്പെട്ടു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)