നിരത്തുകള്‍ കീഴടക്കി നവീകരിച്ച ഹോണ്ട സിഡി 110 ഡ്രീം ഡിഎക്‌സ്

Honda CD dream DX,Autos

ലോക വിപണിയില്‍ സ്ഥാനം പിടിച്ച ഹോണ്ടയുടെ നവീകരിച്ച സിഡി 110 ഡ്രീം ഡിഎക്‌സ് ഇന്ത്യന്‍ നിരത്തില്‍ ശ്രദ്ധേയമാകുന്നു. ഡല്‍ഹി എക്‌സ് ഷോറൂം വില 48,641 രൂപയാണ്. ഗ്രാഫിക്‌സ് ഉള്‍പ്പെടെ രൂപകല്‍പ്പനയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് 2018 ഹോണ്ട സിഡി 110 ഡ്രീം ഡിഎക്‌സ് എത്തുന്നതസ്വര്‍ണനിറത്തിലാണ് ബൈക്കിലെ ഗ്രാഫിക്‌സ്. 2014 മുതലാണ് ഹോണ്ട സിഡി 110 ഡ്രീം ഡിഎക്‌സ് ബെക്ക് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയത്. നഗരസാഹചര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഹോണ്ട ഒരുക്കുന്ന പുതിയ മോഡലില്‍ വീതിയേറിയ ഹാന്‍ഡില്‍ബാറാണ് ഉപയോഗിച്ചിരിക്കുന്നത്.

ക്രോമില്‍ തീര്‍ത്ത മഫ്‌ളര്‍ പ്രൊട്ടക്ടറും ആകര്‍ഷണമാണ്. ഡ്രീം ഡിഎക്‌സിന്റെ പ്രായോഗികത കൂട്ടാന്‍ പിറകില്‍ പ്രത്യേക ഹെവി ഡ്യൂട്ടി കാരിയറും ഇക്കുറി കമ്പനി നല്‍കുന്നുണ്ട്. നീളംകൂടിയ സീറ്റും വീല്‍ബേസും സുഖകരമായ യാത്ര ഉറപ്പുവരുത്തുന്നു. 110 സിസി എയര്‍ കൂള്‍ഡ് ഒറ്റസിലിന്‍ഡര്‍ എന്‍ജിനാണ് ബൈക്കിനുള്ളത്.

ഹോണ്ട ഇക്കോ ടെക്‌നോളജിയുടെ പിന്തുണ എന്‍ജിനുണ്ട്. 8.31 ബിഎച്ച്പി കരുത്തും 9.09 എന്‍ഉം ടോര്‍ക്കും എന്‍ജിന്‍ പരമാവധി സൃഷ്ടിക്കും. നാല് സ്പീഡാണ് ഗിയര്‍ബോക്‌സ്. മൈലേജിന് പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും ഭേദപ്പെട്ട പ്രകടനക്ഷമത പുതിയ സിഡി 110 ഡ്രീം ഡിഎക്‌സ് കാഴ്ചവയ്ക്കുമെന്ന് ഹോണ്ട പറയുന്നു. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ സ്പ്രിങ് ലോഡഡ് ഹൈഡ്രോളിക് ഷോക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ നിറവേറ്റുന്നത്.

ട്യൂബ്ലെസ് ടയറുകളാണ് ഹോണ്ട സിഡി 110 ഡ്രീം ഡിഎക്‌സിന്റെ പ്രധാന പ്രത്യേകത. 130 എംഎം ഡ്രം യൂണിറ്റുകളാണ് ഇരുടയറിലും ബ്രേക്കിങ് നിറവേറ്റുക. അഞ്ചു നിറങ്ങളില്‍ ഡ്രീം ഡിഎക്‌സ് പുതിയ മോഡല്‍ ലഭ്യമാകും. ബ്ലാക്ക് ക്യാബിന്‍ ഗോള്‍ഡ്, ബ്ലാക്ക് ഗ്രീന്‍ മെറ്റാലിക്, ബ്ലാക്ക് ഗ്രേ സില്‍വര്‍ മെറ്റാലിക്, ബ്ലാക്ക് റെഡ്, ബ്ലാക്ക് ബ്ലൂ മെറ്റാലിക് എന്നീ നിറങ്ങളില്‍ ഹോണ്ട പുതിയ ബൈക്കിനെ അണിയിച്ചൊരുക്കുന്നുണ്ട്.

എട്ടു ലിറ്ററാണ് ഇന്ധനശേഷി. 109 കിലോയാണ് വാഹനത്തിന്റെ ഭാരം. 6575 കിലോമീറ്ററാണ് വാഹനത്തിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)