രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍; ഡോളറിനെതിരെ 70 രൂപ കടന്നു; ഏഷ്യയിലെ ഏറ്റവും ദുര്‍ബലമായ കറന്‍സികളുടെ പട്ടികയില്‍

Indian Rupee,US Dollar,Rupee breaches 70,Business

കൊച്ചി: സമാനതകളില്ലാത്ത തകര്‍ച്ചയില്‍ ഇന്ത്യന്‍ കറന്‍സി. ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 70 കടന്ന് കൂപ്പുകുത്തിയിരിക്കുകയാണ് ഇന്ത്യന്‍ രൂപ. വ്യപാരം തുടങ്ങി ആദ്യ മണിക്കൂറുകളില്‍ത്തന്നെ രൂപയുടെ മൂല്യം ഡോളറിനെതിരെ 70 കടന്നു. 70 രൂപ എട്ടുപൈസ എന്ന നിലവാരത്തിലേക്കിടിഞ്ഞ രൂപ നില അല്‍പം മെച്ചപ്പെടുത്തി 69.99ല്‍ ആണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. ഇന്നലെ റെക്കോര്‍ഡ് താഴ്ചയിലാണു രൂപ ഡോളറിനെതിരെ വ്യാപാരം അവസാനിപ്പിച്ചത്. 110 പൈസയായിരുന്നു നഷ്ടം. എന്നാല്‍ വ്യാപാരത്തിന്റെ ആദ്യ മണിക്കൂറില്‍ രൂപ നേരിയ തിരിച്ചുവരവു നടത്തി. 23 പൈസയോളം നേട്ടമുണ്ടാക്കിയ ശേഷമാണു രൂപ ശക്തമായി ഇടിഞ്ഞ് മൂല്യം 70 കടന്നത്.
2013 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും വലിയ നഷ്ടമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തുര്‍ക്കിഷ് കറന്‍സിയായ ലിറയുടെ ഇടിവിനെ തുടര്‍ന്നാണ് ഇന്നലെ മുതല്‍ വികസ്വര രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യം കുറയുന്നത്. രൂപയുടെ മൂല്യം 71ലേക്കു കടക്കുമെന്നാണു വിദഗ്ധരുടെ അഭിപ്രായം. രാജ്യാന്തര വിപണിയില്‍ ഡോളര്‍ ശക്തമാകുന്നതും എണ്ണവില ഉയര്‍ന്നു നില്‍ക്കുന്നതും രൂപയുടെ മൂല്യമിടിവിന്റെ ശക്തി കൂട്ടുന്നുണ്ട്.

തുടര്‍ച്ചയായ ഇടിവുകളോടെ രൂപ ഏഷ്യയിലും ഏറ്റവും ദുര്‍ബലമായ കറന്‍സികളുടെ പട്ടികയിലാണ്. ഏഴു ശതമാനത്തിനും മുകളിലാണ് ഈ വര്‍ഷത്തെ ഇടിവ്. തുര്‍ക്കിക്കുമേല്‍ പ്രത്യേക താരിഫുകള്‍ ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനമാണു ലിറയുടെ മൂല്യമിടിക്കാന്‍ കാരണം. അതേസമയം ഓഹരി വിപണിയില്‍ ഇന്നു തിരിച്ചുവരവിന്റെ ലക്ഷണങ്ങളാണുള്ളത്. സെന്‍സെക്‌സ് 150 പോയിന്റും നിഫ്റ്റി 50 പോയിന്റും നേട്ടത്തിലാണു വ്യാപാരം നടത്തുന്നത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)