മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യില്ല; കോഹ്‌ലിക്ക് ഗാംഗുലിയുടെ താക്കീത്! താന്‍ പോലും അറിഞ്ഞില്ല ഈ വാര്‍ത്തയെന്ന് ഗാംഗുലി

Sourav Ganguly,sports,Virat Kohli

കൊല്‍ക്കത്ത: തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെതിരേ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്ത്. തന്റെ പേരിലുള്ള ഈ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വ്യാജമാണെന്നും അതില്‍ വരുന്ന പോസ്റ്റുകള്‍ വാര്‍ത്തയാക്കരുതെന്നും ഷെയര്‍ ചെയ്യരുതെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു. എത്രയും പെട്ടെന്ന് ആ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യുമെന്നും ഗാംഗുലി പറയുന്നു.

ഇന്ത്യന്‍ ടീമിനെ ഉടച്ചുവാര്‍ത്താല്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഗാംഗുലി പറഞ്ഞതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ ഗാംഗുലി കോഹ്‌ലിക്ക് മുന്നിറിയിപ്പ് നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം ആ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്ന പോസ്റ്റുകളാണ്. അതൊന്നും താന്‍ പറഞ്ഞതല്ലെന്നും ഗാംഗുലി വ്യക്തമാക്കി.

Image result for ganguly fake instagram account

മുരളി വിജയും അജിങ്ക്യ രഹാനെയും കുറച്ചുകൂടി നിശ്ചയദാര്‍ഢ്യം കാണിക്കണമെന്നും കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയാണ് തോല്‍വിക്ക് കാരണമെന്ന് കരുതുന്നില്ലെന്നും ആ വ്യാജ പോസ്റ്റിലുണ്ടായിരുന്നു. ഏതായാലും ഗാംഗുലിയുടെ വിശദീകരണത്തിന് പിന്നാലെ ആ അക്കൗണ്ട് അപ്രത്യക്ഷമാവുകയും ചെയ്തിരിക്കുകയാണ്.


 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)