നാണംകെട്ട തോല്‍വിയിലും അടിതെറ്റാതെ ഇന്ത്യ; ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി

Test ranking,India,Cricket

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായെങ്കിലും റാങ്കിംഗില്‍ ചുവടു പിഴയ്ക്കാതെ ടീം ഇന്ത്യ. ഐസിസി റാങ്കിംഗില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായില്ല. എന്നാല്‍ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ടിനോട് നാല് മത്സരങ്ങള്‍ പരാജയപെട്ടതോടെ 125 പോയിന്റ് ഉണ്ടായിരുന്ന ഇന്ത്യ 10 പോയിന്റ് കുറഞ്ഞ് 115 ലെത്തി.

അതേസമയം ടെസ്റ്റ് റാങ്കിംഗില്‍ ഇംഗ്ലണ്ട് നേട്ടമുണ്ടാക്കി. 97 പോയിന്റുമായി അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ട് പരമ്പര വിജയത്തോടെ എട്ട് പോയിന്റ് സ്വന്തമാക്കി നാലാം സ്ഥാനത്തേക്കുയര്‍ന്നു. നിലവില്‍ 105 പോയിന്റ് ഇംഗ്ലണ്ടിനുണ്ട് .

106 പോയിന്റുമായി ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുമാണ് രണ്ടും മൂന്നും സ്ഥാനത്തുളളത്. 102 പോയിന്റോടെ ന്യൂസിലാന്‍ഡ് അഞ്ചാം സ്ഥാനത്തും 97 പോയിന്റ് നേടിയ ശ്രീലങ്ക ആറാം സ്ഥാനത്തുമാണ്.

ടെസ്റ്റ പരമ്പര 4-1നാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. മൂന്നാം ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)