'അരുതാത്ത' ബന്ധമുണ്ടെന്ന് ആരോപിച്ച് സദാചാര ഗുണ്ടായിസം; യുവതീയുവാക്കളെ തല്ലിച്ചതച്ചു; യുവതിയുടെ തല മൊട്ടയടിച്ചും ക്രൂരത

In Assam, again,moral violence ,The girl's head ,shattered

 

നാഗോണ്‍: യുവതീയുവാക്കള്‍ക്കു നേരെ സദാചാര പോലീസിന്റെ അതിക്രമം. ആസ്സാമില്‍ നാഗോണ്‍ ജില്ലയിലെ ജുര്‍മുറിലാണ് ഗ്രാമവാസികള്‍ ചേര്‍ന്ന് യുവാവിനെയും യുവതിയെയും രാത്രിമുഴുവല്‍ തല്ലിച്ചതയ്ക്കുകയും യുവതിയുടെ തല മുണ്ഡനം ചെയ്യുകയും ചെയ്തത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഗ്രാമവാസികള്‍ രാവിലെ പോലീസിന് കൈമാറുകയായിരുന്നു. സാരമായ പരിക്കേറ്റിരുന്നതിനാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ കത്തിയാടോളിയിലെ ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സിവില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രാഥമികാന്വേഷണത്തിനു ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

അടുത്ത ഗ്രാമത്തിലുള്ള യുവാവ് ജുര്‍മുറിലെ യുവതിയുടെ വീട് രാത്രിയില്‍ സന്ദര്‍ശിച്ചതാണ് ഗ്രാമീണരെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറയുന്നു. 'ഇവര്‍ തമ്മില്‍ 'അരുതാത്ത' ബന്ധമുണ്ടെന്നാരോപിച്ച് ഗ്രാമവാസികള്‍ സ്ഥലത്ത് തടിച്ചു കൂടുകയും ഇരുവരെയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.' പോലീസുദ്യോഗസ്ഥന്‍ മാധ്യമങ്ങളോടു പറഞ്ഞു. ഗ്രാമവാസികളായ മറ്റു സ്ത്രീകള്‍ ചേര്‍ന്നാണ് യുവതിയുടെ തല മുണ്ഡനം ചെയ്തതെന്നും, വസ്ത്രങ്ങള്‍ വലിച്ചു കീറുകയും രാത്രി മുഴുവന്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പോലീസ് പറയുന്നു.

ഇരുവരുടെയും ബന്ധം ഗ്രാമത്തിലെ നിയമങ്ങള്‍ക്കു ചേര്‍ന്നതല്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ആസ്സാമില്‍ ഈ മാസം ഉണ്ടായിട്ടുള്ള മൂന്നാമത്തെ സദാചാര അതിക്രമമാണിത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)