യുദ്ധമുഖത്തെ ധീരനായ ഇറാനിയന്‍ ഫോട്ടോഗ്രാഫര്‍ അബ്ബാസ് അന്തരിച്ചു

abbas


പാരീസ്: പ്രശസ്ത ഇറാനിയന്‍ ഫോട്ടോഗ്രാഫറായ അബ്ബാസ് അത്താര്‍ (74) അന്തരിച്ചു. മാഗ്നം ഫോട്ടോ വാര്‍ത്താ ഏജന്‍സിയുടെ ഫോട്ടോഗ്രാഫറായിരുന്നു അബ്ബാസ് അത്താര്‍. നിരവധി രാജ്യങ്ങളിലെ യുദ്ധങ്ങളുടെയും വിപ്ലവങ്ങളുടെയും ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തിയിട്ടുണ്ട്. യുവതലമുറക്ക് അബ്ബാസ് ഒരു ഗോഡ്ഫാദറാണെന്ന് മാഗ്നം പ്രസിഡന്റ് തോമസ് ദ്വാരസാക്ക് വ്യക്തമാക്കി.

1981ല്‍ മാഗ്നം ഫോട്ടോ ഏജന്‍സിയില്‍ പ്രവേശിച്ച അബ്ബാസ് ബംഗ്ലാദേശ്, വിയറ്റ്‌നാം, മിഡില്‍ ഈസ്റ്റ്, ഇറാന്‍, ചിലി, ക്യുബ എന്നീ രാജ്യങ്ങളില്‍ നടന്ന കൂട്ടകുരുതികളുടെയും, യുദ്ധതീവ്രതയുടെയും നേര്‍കാഴ്ച്ചകള്‍ തന്റെ ചിത്രങ്ങളിലൂടെ ലോകത്തെ അറിയിച്ചു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)