ഐഎസ് ആക്രമണം; ഇറാഖില്‍ ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചു

is,attack,iraq

 

ബാഗ്ദാദ്: വടക്കന്‍ ഇറാഖില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചു. ശനിയാഴ്ച അംബുഷിലെ സലാദിന്‍ പ്രവിശ്യയിലായിരുന്നു ആക്രമണമുണ്ടായത്. തീവ്രവാദികള്‍ പ്രദേശത്തെ ഒരു വീട് വളഞ്ഞ് ആക്രമിക്കുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.

ആക്രമണത്തില്‍ മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഐഎസാണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഉത്തരവാദിത്തം ഇതുവരെയും ഐഎസ് ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഐഎസിനുമേല്‍ വിജയം വരിച്ചതായി ഇറാഖ് പ്രഖ്യാപിച്ചിരുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)