ചെന്നൈ സൂപ്പര്‍കിങ്സും സണ്‍റൈസ് ഹൈദരാബാദും ഏറ്റുമുട്ടുന്ന ഐപിഎല്‍ കലാശക്കൊട്ട് ഇന്ന്

IPL Final ,Chennai Super Kings ,Sun Raise Hydrabad

മുംബൈ: ഐപിഎല്‍ ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന കലാശക്കൊട്ട് ഇന്ന്. മുംബൈയില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലില്‍ വില്ല്യംസ് നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. അന്‍പത്തിയൊന്‍പത് മത്സരങ്ങള്‍ക്കൊടുവില്‍ കലാശപ്പോരാട്ടത്തിന് നേര്‍ക്കുനേര്‍ വരുന്നത് പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍.

ധോണിയുടെ പരിചയസമ്പത്താണ് ചെന്നൈയുടെ കൈമുതല്‍. ബൗളിംഗ് കരുത്തുമായി ഹൈദരാബാദും.
ക്വാളിഫയറില്‍ അടക്കം സീസണില്‍ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ചെന്നൈ ജയിച്ചു. അങ്ങനെ നോക്കിയാല്‍ മുന്‍തൂക്കം ചെന്നൈയ്‌ക്കൊപ്പം ആണ്. ധോണി, ഡുപ്ലെസി, റായ്ഡു, ബ്രാവോ, റെയ്‌ന, വാട്‌സണ്‍ എന്നിവരില്‍ രണ്ടുപേരെങ്കിലും തിളങ്ങിയാല്‍ ചെന്നൈ സുരക്ഷിതരാവും. ബൗളിംഗിലും ബാറ്റിംഗിലും ചെന്നൈ നിര സന്തുലിതം. പ്രതിസന്ധികളില്‍ കൂട്ടായ ധോണിക്ക് വേണ്ടി കിരീടം നേടുമെന്ന് റെയ്‌ന പറഞ്ഞു കഴിഞ്ഞു.

വില്യംസണെയും ധവാനെയും അമിതമായി ആശ്രയിക്കുന്നതാണ് ഹൈദരാബാദിന്റെ വെല്ലുവിളി. റഷീദ് ഖാനും ഭുവനേശ്വര്‍ കുമാറും മികച്ച രീതിയില്‍ പന്തെറിയുന്നുണ്ടെങ്കിലും കൂടെയുള്ളവര്‍ക്ക് തുടക്കത്തിലേ മികവ് ആവര്‍ത്തിക്കാനാവുന്നില്ല. സച്ചിന്‍ അടക്കം പ്രശംസിച്ച റഷീദ് ഖാന്റെ നാലോവറായിരിക്കും മത്സരത്തിന്റെ ഗതി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാവുക എന്നാണ് കരുതുന്നത്. 170 റണ്‍സിനുമേല്‍ നേടാനാവുന്ന വിക്കറ്റാണ് വാംഖഡേയില്‍ ഒരുക്കിയിരിക്കുന്നത്. ടോസ് നേടുന്നവര്‍ ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)