'പന്തടിച്ച്' തകര്‍ത്തത് '1000 റെക്കോര്‍ഡുകള്‍'; തകര്‍ന്നവയില്‍ സഞ്ജുവിന്റെ റെക്കോര്‍ഡും

Rishabh Pant,IPL records,Sports

ന്യൂഡല്‍ഹി: ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരം ഋഷഭ് പന്തിനെ തേടി എത്തിയത് '1000 റെക്കോര്‍ഡ്'. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ തകര്‍ത്താടിയ പന്ത് അക്ഷരാര്‍ത്ഥത്തില്‍ ആയിരം റെക്കോര്‍ഡ് സ്വന്തമാക്കുകയായിരുന്നു. 56 പന്തില്‍ സെഞ്വറി തികച്ച ഋഷഭ്, 63 പന്തില്‍ 128 റണ്‍സ് നേടിയാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.  15 ഫോറും 7 സിക്‌സും അടങ്ങുന്നതായിരുന്നു ഋഷഭിന്റെ പ്രകടനം. 


1000 റണ്‍സ് തികയ്ക്കുന്ന ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് ഋഷഭ് ഇന്നലത്തെ സെഞ്ച്വറി പ്രകടനത്തിലൂടെ സ്വന്തമാക്കിയത്. പഴങ്കഥയാക്കിയതാകട്ടെ മലയാളിതാരം സഞ്ജു സാംസന്റെ റെക്കോഡും.

 

പന്ത് ഐപിഎല്ലില്‍ 1000 റണ്‍സ് സ്വന്തമാക്കുമ്പോള്‍ പ്രായം 20 വയസ്സും 218 ദിവസം. 21 വയസ്സും 183 ദിവസവും പ്രായമുള്ളപ്പോഴാണ് സഞ്ജു സാംസണ്‍ ഈ നേട്ടം കരസ്ഥമാക്കിയിരുന്നത്. പട്ടികയില്‍ മൂന്നാമതുള്ളത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ്. തന്റെ 22-ാം വയസ്സിലാണ് കോഹ്‌ലി 1000 റണ്‍സ് സ്വന്തമാക്കിയത്.


ഐപിഎല്‍ സെഞ്ച്വറിയുടെ കാര്യത്തില്‍ രണ്ടാമത്തെ പ്രായം കുറഞ്ഞ താരമെന്ന നേട്ടവും റിഷഭിനാണ്. മനീഷ് പാണ്ഡെയാണ് ഇക്കാര്യത്തില്‍ ഒന്നാമത്. 19 വയസ്സുള്ളപ്പോഴായിരുന്നു പാണ്ഡെയുടെ സെഞ്ച്വറി. 127 റണ്‍സ് നേടിയ മുരളി വിജയുടെ പേരിലായിരുന്നു ഒരിന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ഇന്നലത്തെ പ്രകടനത്തോടെ ആ നേട്ടം ഇനി ഡല്‍ഹിതാരത്തിന് സ്വന്തം.


വിരേന്ദര്‍ സേവാഗ് (122), പോള്‍ വാല്‍ത്താട്ടി (120) തുടങ്ങിയവരാണ് ഇക്കാര്യത്തില്‍ തൊട്ടുപിന്നിലുള്ളത്. വിദേശതാരങ്ങളെ കൂടി പരിഗണിക്കുകയാണെങ്കില്‍ 175 റണ്‍സോടെ ക്രിസ് ഗെയ്ലാണ് റെക്കോര്‍ഡ് കയ്യില്‍വെക്കുന്നത്.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)