തോല്‍വിക്ക് കാരണം ബോളര്‍മാര്‍; അത്ര കൂളല്ലാതെ തുറന്നടിച്ച് ക്യാപ്റ്റന്‍ ധോണി

MS Dhoni,Sports,Cricket

ജയ്പൂര്‍: ക്യാപ്റ്റന്‍ കൂളും പൊട്ടിത്തെറിച്ചു പോകും, അത്തരത്തിലായിരുന്നു രാജസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ ചെന്നൈ ബോളേഴ്‌സിന്റെ പ്രകടനം. കളിക്കകത്തും പുറത്തും ശാന്തസ്വഭാവക്കാരനായ ധോണിയെ പോലും രാജസ്ഥാന്‍ റോയല്‍സുമായുള്ള മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു. ടീമിന്റെ തോല്‍വിക്ക് പിന്നില്‍ ബോളര്‍മാരാണെന്ന് ധോണി തുറന്നടിച്ചു.


മത്സരം ബോളര്‍മാരുടെ കയ്യിലായിരുന്നു. അവര്‍ കൃത്യമായി പന്തെറിയുന്നതില്‍ വീഴ്ചവരുത്തിയതാണ് ഞങ്ങളുടെ തോല്‍വിക്ക് കാരണം. മത്സരശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ധോണി വ്യക്തമാക്കി. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ചെന്നൈ സൂപ്പര്‍കിങ്സ് 4 വിക്കറ്റിന് തോറ്റിരുന്നു. മത്സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ ടൂര്‍ണമെന്റിലെ പ്ലേ ഓഫ് ചെന്നൈയ്ക്ക് ഉറപ്പിക്കമായിരുന്നു.

 


ബോളര്‍മാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയരുന്നു. അവരത് നടപ്പാക്കത്തതാണ് തങ്ങളുടെ പരാജയത്തിന് കാരണമായത്. ധോണി കൂട്ടിച്ചേര്‍ത്തു. ജോസ് ബട്ട്ലറിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ് രാജസ്ഥാന്‍ റോയല്‍സിന് ചെന്നൈയ്ക്കെതിരേ വിജയമധുരം നുണഞ്ഞത്. മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ചെന്നൈ പ്ലേ ഓഫ് ഏകദേശം ഉറപ്പിച്ചിട്ടുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)