'മുംബൈ പുറത്തായതില്‍ പരം ആനന്ദം വേറെന്തുണ്ട്';മതി മറന്ന് ആഘോഷിച്ച് ട്രോളുകള്‍ ഏറ്റുവാങ്ങി പ്രീതി സിന്റ

Sports,IPL Play offs,Cricket

മുംബൈ: ഐപിഎല്ലില്‍ സ്വന്തം ടീമിന് രക്ഷിയില്ലെങ്കിലും മറ്റൊരു ടീമിന്റെ ദുരവസ്ഥയില്‍ സന്തോഷിച്ച് പ്രീതി സിന്റ, ട്രോളുകളുമായി സോഷ്യല്‍മീഡിയയും. ഐപിഎല്‍ പ്ലേ ഓഫ് ലൈനപ്പില്‍ കയറാനാകാതെ മുംബൈയും പഞ്ചാബും കഴിഞ്ഞദിവസം പുറത്തായിരുന്നു.

ഐപിഎല്‍ പ്ലേ ഓഫ് ലൈനപ്പില്‍ ഹൈദരബാദ്,ചെന്നൈ, കൊല്‍ക്കത്ത എന്നിവര്‍ക്കൊപ്പം രാജസ്ഥാനും അവസാന നാലില്‍ ഇടം നേടിയിരുന്നു. ഇതോടെ. മുംബൈ, പഞ്ചാബ് ടീമുകള്‍ പുറത്തായി. പ്ലേ ഓഫ് പ്രതീക്ഷയോടെ ഇറങ്ങിയ മുംബൈ ഡല്‍ഹിക്കെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. അതേസമയം,ചെന്നൈക്കെതിരായി ആയിരുന്നു പഞ്ചാബിന്റെ പരാജയം.

എന്നാല്‍, മുംബൈ പുറത്തായതറിഞ്ഞ പഞ്ചാബിന്റെ ഉടമയായ ബോളിവുഡ് താരം പ്രീതി സിന്റ മതിമറന്ന് സന്തോഷിച്ചു. ചെന്നൈക്കെതിരായ മത്സരത്തിനിടെ അവര്‍ 'മുംബൈ പുറത്തായതില്‍ ഒരുപാട് സന്തോഷമെന്ന്' കൂടെയുണ്ടായിരുന്ന ഒരാളോട് പറയുന്ന വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മുംബൈക്ക് പിന്നാലെ ചെന്നൈയോട് പരാജയപ്പെട്ട് പ്രീതി സിന്റയുടെ പഞ്ചാബും പ്ലേഓഫ് കാണാതെ പുറത്തായി. ഇതോടെ മുംബൈ ആരാധകര്‍ പ്രീതിയെ ട്രോളി കൊലവിളിക്കുകയാണ്.Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)