നടുവേദന അകറ്റാന്‍ ചില വഴികള്‍ ഇവിടെ അറിയാം

health,Back pain,Life

പ്രായഭേദമന്യേ നിരവധി പേരാണ് നടുവേദന മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പ്രായത്തിന്റെ അവശതകള്‍ കൊണ്ടോ അപകടം മൂലമോ അനുഭവപ്പെട്ടിരുന്ന നടുവേദന ഇന്നൊരു രോഗമായി യുവത്വത്തിനെ വേട്ടയാടുന്നു. ജീവിത സാഹചര്യങ്ങള്‍ മാറിയതാണ് ഇതിനു കാരണം. ഇവിടെ കൊടുത്തിരിക്കുന്ന വഴികള്‍ സാധാരണ നടുവേദന അകറ്റാന്‍ ഗുണകരമാണ്. എന്നാല്‍, വിട്ടുമാറാത്ത നടുവേദനയാണെങ്കില്‍ യഥാസമയം ചികിത്സ തേടണം.

 

* മാനസികസമ്മര്‍ദ്ദങ്ങള്‍, പുകവലി, മദ്യപാനം, എന്നിവ ഒഴിവാക്കുന്നത് നടുവേദന മാറാന്‍ ഫലപ്രദമാണ്.


* വ്യായാമം, യോഗ എന്നിവ സ്ഥിരമായി ചെയ്യുന്നത് നടുവേദന അകറ്റും.


* നടത്തമാണ് നടുവിന് ഏറ്റവും നല്ല വ്യായാമം. ദിവസവും അരമണിക്കൂര്‍ നടന്നാല്‍ നടുവേദനയെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാം.


* ശരിയായ രീതിയില്‍ ഇരിക്കുകയും കിടക്കുകയും ചെയ്യുന്നത് നടുവേദന വരുന്നത് തടയും.

* തുടര്‍ച്ചയായി വളരെനേരം ഇരിക്കാതെ ഇടയ്ക്ക് അല്‍പ സമയം എഴുന്നേറ്റു നടക്കണം. നട്ടെല്ല് നിവര്‍ന്ന് ഇരിക്കുന്നത് നടുവേദന വരാതെയിരിക്കാന്‍ സഹായിക്കും.

* വ്യായാമം പോലെ തന്നെ പ്രധാനമായ ഒന്നാണ് വിശ്രമവും. ദിവസവും ആറുമണിക്കൂറെങ്കിലും സുഖമായി ഉറങ്ങി വിശ്രമിക്കുന്നത് നടുവേദന തടയും.

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)