മലയാള സിനിമയിലും ഉണ്ട് കാസ്റ്റിങ് കൗച്ച്; ഒന്ന് പച്ചപിടിക്കും വരെ പലരും സമീപിക്കും; ബ്രെയിന്‍വാഷ് ചെയ്യാന്‍ ഒരുപാട് പേരുണ്ടാകും; വെളിപ്പെടുത്തലുമായി ഹണി റോസ്

Honey Rose,Movie,Malayalam movie,Casting Couch

പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച നായികമാരുടെ പല വെളിപ്പെടുത്തലുകളും വന്‍ വിവാദത്തിലേക്ക് മലയാള സിനിമയെ കൊണ്ടെത്തിക്കുന്നതിനിടെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ഹണി റോസ് രംഗത്ത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് വളരെ ശക്തമായിട്ടുതന്നെ ഉണ്ടെന്ന് ഹണി റോസ് പറയുന്നു. കാസ്റ്റിംഗ് കൗച്ച് എന്ന പ്രതിഭാസത്തെക്കുറിച്ച് തനിക്ക് അറിയാവുന്നതെല്ലാം വെളിപ്പെടുത്തിയാണ് ഇപ്പോള്‍ ഹണി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്.


ഒരു ചാനല്‍ പ്രോഗ്രാമിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മലയാള സിനിമയിലും കാസ്റ്റിങ്ങ് കൗച്ച് നിലനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയ നടി തനിക്കും മോശമായ രീതിയിലുള്ള സംസാരവും സമീപനവും ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞു.

നമ്മള്‍ സിനിമയില്‍ വന്ന് ഒന്നു ശ്രദ്ധിക്കപ്പെടുന്ന സമയം വരെ ഇത്തരം ബുദ്ധിമുട്ടുകള്‍ എല്ലാവര്‍ക്കും ഉണ്ട്. എല്ലാരീതിയിലും വരും നമ്മുക്ക് ഇത്തരം ബുദ്ധിമുട്ടുകള്‍. നമ്മളെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ കുറെ ആളുകള്‍ ഉണ്ടായിരിക്കും. മാനേജര്‍മാര്‍ ഉള്‍പ്പെടെ. സിനിമയില്‍ അങ്ങനെ പല തലങ്ങളുണ്ടല്ലോ. ഹണി പറഞ്ഞു.

കാസ്റ്റിങ് കൗച്ച് ഒരു റിയിലാറ്റിയാണെന്ന് പറയുമ്പോഴും നമ്മളുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ കഴിയുകയാണെങ്കില്‍ പ്രശ്നങ്ങളില്ലാതെ തന്നെ നമുക്ക് മലയാള സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്നതിന് ഉദാഹരണമാണ് താനെന്നും ഹണിറോസ് പറഞ്ഞു. എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്. വേറാര്‍ക്കും അതില്‍ കൈകടത്താന്‍ പറ്റില്ല.

അല്ലെങ്കില്‍ പിന്നെ നമ്മളെ ശാരീരികമായി കീഴ്പ്പെടുത്തുന്ന ലൈനിലേക്ക് ഒക്കെ പോകണം ആളുകള്‍. ഇല്ലായെന്നുണ്ടെങ്കില്‍ എന്നെ സംബന്ധിച്ചിടുത്തോളം എനിക്ക് എപ്പോഴും സെയ്ഫാണ് കാര്യങ്ങള്‍. എന്റെ എക്സ്പീരിയന്‍സാണ് ഞാന്‍ പറയുന്നത്. പിന്നെ എന്റെ അച്ഛനും അമ്മയും എപ്പോഴും എന്റെ കൂടെയുണ്ടെന്നും ഹണി പറയുന്നു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)