ഹരീന്ദര്‍ സിങ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം കോച്ച്, ജോഡ് മറീനെ വനിക വിഭാഗത്തെ പരശീലിപ്പിക്കും

indian hockey team, team coach


ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായി ഹരീന്ദര്‍ സിങ്ങിനെ നിയമിച്ചു. ഹോക്കി ഇന്ത്യയാണ് ഹരീന്ദര്‍ സിങ്ങിനെ പുതിയ പരിശീലകനായി നിയമിച്ചത്. മുന്‍ പുരുഷ വിഭാഗ കോച്ച് ജോഡ് മറീനെ വനിത വിഭാഗത്തെ പരിശീലിപ്പിക്കും.

ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയ്ംസില്‍ ടീം പുറത്തെടുത്ത മോശം പ്രകടനത്തെ തുടര്‍ന്നാണ് ഹോക്കി ഇന്ത്യയുടെ തീരുമാനം. 2006ന് ശേഷമുള്ള ഇന്ത്യയുടെ മോശം കോമണ്‍വെല്‍ത്ത് ഗെയിംസ് പ്രകടനമായിരുന്നു ഇത്തവണത്തേത്. പുരുഷ വിഭാഗത്തിനും വനിത വിഭാഗത്തിനും നാലാം സ്ഥാനമാണ് ഇന്ത്യക്ക് ലഭിച്ചത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)