അവധിക്കാലത്ത് പരമാവധി 20 ദിവസം ക്ലാസ് നടത്താം; സിബിഎസ്ഇയ്ക്ക് ഉപാധികളോടെ അനുമതി നല്‍കി ഹൈക്കോടതി

cbse schools,vocation classes,kerala hc

കൊച്ചി: സിബിഎസ്ഇ സ്‌കൂളുകളില്‍ മധ്യവേനലവധിക്കാലത്തു പരമാവധി 20 ദിവസം വരെ ക്ലാസ് നടത്താന്‍ ഹൈക്കോടതിയുടെ സോപാധിക അനുമതി. 9-12 ക്ലാസുകാര്‍ക്ക് അവധിക്കാല ക്ലാസ് നടത്താന്‍ സ്‌കൂള്‍ അധികൃതരും രക്ഷാകര്‍തൃ സംഘടനയും നല്‍കുന്ന സാക്ഷ്യപത്രം സഹിതം ഹര്‍ജിക്കാര്‍ തിരുവനന്തപുരം സിബിഎസ്ഇ റീജനല്‍ ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കണം.

അനുമതിയോടെ മാത്രമേ ക്ലാസ് നടത്താവൂ എന്നു കോടതി നിര്‍ദേശിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളുടെ കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളായ ഏതാനും സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് അനില്‍ നരേന്ദ്രന്റെ ഉത്തരവ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)