രാജ്യസഭയെ വൃദ്ധസദനമാക്കരുതെന്ന് ഹൈബി ഈഡന്‍; മരണം വരെ പാര്‍ലമെന്റേറിയന്‍ എന്നു നേര്‍ച്ചയുള്ളവര്‍ പാര്‍ട്ടിയുടെ ശാപമെന്ന് റോജി എം ജോണ്‍; പിജെ കുര്യനെതിരെ വാളെടുത്ത് വീണ്ടും യുവനിര

PJ Kurian,hibi eden,roji m john,kerala,politics

തിരുവനന്തപുരം: രാജ്യസഭയിലേയ്ക്ക് വീണ്ടും മത്സരിക്കാന്‍ പിജെ കുര്യന്‍ ഒരുങ്ങുന്നതിനെതിരെ കോണ്‍ഗ്രസിലെ യുവഎംഎല്‍എമാരായ വിടി ബല്‍റാമും ഷാഫി പറമ്പിലും രംഗത്തെത്തിയതിനു പിന്നാലെ കൂടുതല്‍ എതിര്‍പ്പ് സ്വരങ്ങള്‍ ഉയരുന്നു.

പിജെ കുര്യനെതിരെ ഹൈബി ഈഡനും റോജി എം ജോണുമാണ് ഇന്ന് രംഗത്തെത്തിയത്. രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്നാണു ഹൈബിയുടെ വാദം. മരണം വരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ വേണമെന്നു നേര്‍ച്ചയുള്ളവര്‍ കോണ്‍ഗ്രസിന്റെ ശാപമാണെന്നു റോജി എം ജോണ്‍ എംഎല്‍എയും വ്യക്തമാക്കി. നേതാക്കന്‍മാരുടെ കണ്‍സോര്‍ഷ്യമായി പാര്‍ട്ടി മാറി. പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്കപ്പുറം വ്യക്തികളുടെ താല്‍പര്യങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍തൂക്കം കൊടുക്കുന്നത്. ജനങ്ങള്‍ കാംക്ഷിക്കുന്നതു പുതിയ പരിപാടികളും പുതിയ രീതിയുമാണ്. ആ മാറ്റം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പ്രകടമായില്ലെങ്കില്‍ അതു ജനങ്ങളില്‍നിന്ന്, പ്രത്യേകിച്ചു ചെറുപ്പക്കാരില്‍നിന്നും സ്ത്രീകളില്‍നിന്നും പാര്‍ട്ടിയെ ഒറ്റപ്പെടുത്തും ഹൈബി പറഞ്ഞു.

 

 

മറുഭാഗത്ത് ഓര്‍മ്മയില്‍ വരുന്ന പേരുകള്‍ വച്ച് നോക്കിയാല്‍ സി.പി.എം. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ കെഎന്‍ ബാലഗോപാല്‍, ടിഎന്‍ സീമ, ബ്രിന്ദ കാരാട്ട്, ചന്ദ്രന്‍ പിള്ള, പി രാജീവ്, കെകെ രാഗേഷ് ഉള്‍പ്പടെ നിരവധി പുതുമുഖങ്ങള്‍ക്ക് രാജ്യസഭയില്‍ അവസരം നല്‍കി എന്നത് നാം മറന്നുകൂടാ. മറ്റു പാര്‍ട്ടികള്‍ തങ്ങളുടെ യുവരക്തങ്ങളെ രാജ്യസഭയിലേക്കയച്ച് കൂടുതല്‍ മികച്ച പാര്‍ലമെന്റെറിയന്‍മാരെ സൃഷ്ടിക്കുമ്പോള്‍ നമ്മുടെ പാര്‍ട്ടി അസംതൃപ്തരെയും മറ്റ് സ്ഥാനങ്ങള്‍ ലഭിക്കാത്തവരെയും അക്കോമഡേറ്റ് ചെയ്യാനുള്ള വേദിയായി രാജ്യസഭയെ മാറ്റുന്നതു നീതികേടാണെന്ന് ഹൈബി പറയുന്നു.

 


ഇനി ആവശ്യം തൊലിപ്പുറത്തെ ചികില്‍സയല്ല. സാധാരണ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്ന പ്രകടമായ മാറ്റങ്ങള്‍ അനിവാര്യമാണ്. മരണം വരെ പാര്‍ലമെന്റിലൊ അസ്സംബ്ലിയിലൊ ഉണ്ടാവണമെന്ന് നേര്‍ച്ചയുള്ള ചില നേതാക്കള്‍ കോണ്‍ഗ്രസ്സിന്റെ ശാപമാണ്. പല പാര്‍ട്ടി സ്ഥാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. അവരെ മാറ്റാന്‍ പാര്‍ട്ടി തയാറായില്ലെങ്കില്‍ ഈ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ ഇനിയും അടങ്ങിയിരിക്കില്ല എന്നതിന്റെ സൂചനകളാണ് കഴിഞ്ഞ കുറച്ച് ദിവസ്സങ്ങളായി ഉയര്‍ന്ന് കേള്‍ക്കുന്നതെന്നും റോജി വ്യക്തമാക്കുന്നു.

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)