അജയ് ദേവ്ഗണ്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചെന്ന് വ്യാജ വാര്‍ത്ത

Ajay Devgan

 

പ്രശസ്ത ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചാരണം.

മഹാരാഷ്ട്രയിലെ സതാര മഹാബലേശ്വറിലുണ്ടായ അപകടത്തില്‍ മരിച്ചെന്നാണ്
വ്യാജവാര്‍ത്തകള്‍. സിനിമയിലെ ചിത്രങ്ങള്‍ സഹിതമാണ് പ്രചാരണങ്ങള്‍ നടക്കുന്നത്.

എന്നാല്‍, ഇത്തരത്തിലൊരു ഹെലികോപ്റ്റര്‍ അപകടമേ നടന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പോലീസും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഏതാണ്ട് ഒരാഴ്ചയായി അജയ് ദേവ്ഗണിന്റെ മരണവാര്‍ത്ത പ്രചരിക്കുന്നുണ്ട്. വ്യാജവാര്‍ത്തയുടെ ഉറവിടം എതാണെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

അകിവ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അജയ് ദേവ്ഗണ്‍ ഇപ്പോള്‍ മുംബൈയില്‍ തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)