ആരാധകന്റെ മരണം; നിറകണ്ണുകളോടെ ആദരാഞ്ജലി പോസ്റ്ററുകള്‍ ഒട്ടിച്ച് സൂപ്പര്‍ താരം ചിമ്പു, താരത്തിന്റെ ലാളിത്യത്തിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയ്യടി

chimbu

 

ആരാധകന്റെ ആദരാഞ്ജലി പോസ്റ്ററുകള്‍ ഒട്ടിക്കുന്ന സൂപ്പര്‍ താരം ചിമ്പുവിന്റെ വീഡിയോ വൈറലാകുന്നു. സൂപ്പര്‍ താരവും പോസ്റ്റര്‍ ഒട്ടിക്കാനെത്തിയതിന്റെ അമ്പരപ്പിലാണ് ആരാധകര്‍.

ചിമ്പുവിന്റെ ആരാധകനായിരുന്നു കഴിഞ്ഞ ദിവസം മരണപ്പെട്ട മതന്‍ എന്ന യുവാവ്.
മതന്റെ മരണത്തില്‍ ആദരാഞ്ജലി പോസ്റ്ററുകള്‍ ഒട്ടിക്കുകയായിരുന്നു അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍.

അതുവഴി കാറില്‍ പോയ ചിമ്പു ഇത് കണ്ടതോടെ വണ്ടി നിര്‍ത്തി. സുഹൃത്തുക്കള്‍ക്കൊപ്പം ചര്‍ന്ന് മതന്റെ പോസ്റ്റര്‍ ചിമ്പുവും മതിലില്‍ പതിച്ചു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുയാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ തെരുവോരത്തെ മതിലുകളില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതു കൂടി കണ്ടതോടെ താരത്തിന്റെ ജനകീയത ഇരട്ടിച്ചിരിക്കുകയാണ്.

മണിരത്നം ഒരുക്കുന്ന ചെക്ക സിവന്ത വാനം എന്ന ചിത്രത്തിലാണ് ചിമ്പു ഇപ്പോള്‍ അഭിനയിക്കുന്നത്.

സാമൂഹ്യപ്രശ്നങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുന്ന താരമാണ് ചിമ്പു. കാവേരി പ്രശ്നത്തില്‍ നടന്‍ മന്‍സൂര്‍ അലിഖാനെ അറസ്റ്റ് ചെയ്ത് പുറത്തുവിടാതായപ്പോള്‍ ആദ്യം പ്രതികരിച്ചത് ചിമ്പുവായിരുന്നു. ആരാധകരുടെ ദു:ഖങ്ങളിലും നേരത്തേ താരം പങ്കുചേരാറുണ്ട്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)