ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രേമികള്‍ക്കായി ഇതാ കിടിലന്‍ വാര്‍ത്ത; വില ഒന്നര ലക്ഷം രൂപ വരെ കുറച്ചു!

Harley Davidson,Bikes,India,Auto

മുംബൈ: ഇന്ത്യയിലെ ആഢംബര ബൈക്ക് പ്രേമികള്‍ക്ക് ഇതാ സന്തോഷവാര്‍ത്ത. ക്രൂയിസ് ബൈക്ക് നി ര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയില്‍ ബൈക്കുകള്‍ക്ക് ഒന്നര ലക്ഷം രൂപ വരെ വില കുറച്ചിരിക്കുകയാണ്. ഇനി മുതല്‍ ഈ വിലക്കുറവില്‍ വില്‍ക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.


ഹാര്‍ലി ഡേവിഡ്സണ്‍ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ്, റോഡ്സ്റ്റര്‍ മോഡലുകളിലാണ് വിലക്കിഴിവും ആനുകൂല്യങ്ങളും നല്‍കിയിട്ടുള്ളത്. സ്ട്രീറ്റ് 750 കുറഞ്ഞ ഫിനാന്‍സ് നിരക്കാണ് ഹാര്‍ലി ഡേവിഡ്സണ്‍ സ്ട്രീറ്റ് 750 -യില്‍ ഒരുങ്ങിയിട്ടുള്ള പ്രധാന ആനുകൂല്യം.


3.49 ശതമാനം ഇഎംഐ പലിശ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് സ്ട്രീറ്റ് 750 -യെ നേടാം. ആനുകൂല്യം നേടാനുള്ള മാനദണ്ഡങ്ങള്‍ കമ്പനി പരാമര്‍ശിച്ചിട്ടില്ല. ഒന്നരലക്ഷം രൂപയുടെ വിലക്കിഴിവ് റോഡ്സ്റ്റര്‍ മോഡലിലാണ് ഹാര്‍ലി ഡേവിഡ്സണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.


അമേരിക്കന്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ക്ലാസിക് ബൈക്കുകളില്‍ ഒന്നാണ് റോഡ്‌സറ്റര്‍. സ്‌ക്രീമിന്‍ ഈഗിള്‍ മഫ്ളറുകളെ മോഡലിനൊപ്പം സൗജന്യ ആക്സസറിയായി കമ്പനി നല്‍കുന്നുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)