പാതി കോഴി, പാതി മനുഷ്യന്‍; കോഴി മനുഷ്യനെ സൃഷ്ടിച്ച് ശാസ്ത്രജ്ഞര്‍! അതിരുവിട്ട പരീക്ഷണത്തിന് എതിരെ പ്രതിഷേധം

Scientists,world

ന്യൂയോര്‍ക്ക്: ശാസ്ത്രം അതിന്റെ മികച്ച കാലഘട്ടത്തിലെത്തി നില്‍ക്കെ അതിരുവിട്ട പരീക്ഷണങ്ങളുമായി ശാസ്തജ്ഞര്‍. മനുഷ്യനേയും കോഴിയേയും ചേര്‍ത്ത് ഭ്രൂണം നിര്‍മ്മിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ശാസ്ത്ര ലോകം. ന്യൂയോര്‍ക്കിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് മനുഷ്യനേയും കോഴിയേയും ചേര്‍ത്തൊരു ഭ്രൂണം നിര്‍മിച്ചത്. കോശങ്ങള്‍ എങ്ങനെയാണ് ഗര്‍ഭസ്ഥ ശിശുവിലേക്ക് വളരുന്നതെന്നതിന്റെ സുപ്രധാനമായ തെളിവുകള്‍ ഈ പരീക്ഷണം വഴി ലഭിക്കുമെന്നതാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. അങ്ങനെ സംഭവിച്ചാല്‍ വൈകല്യങ്ങളോടെ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ഒഴിവാക്കാനാകുമെന്നാണ് ഇവര്‍ അടിയുറച്ച് വിശ്വസിക്കുന്നത്.


ന്യൂയോര്‍ക്കിലെ റോക്കര്‍ഫെല്ലര്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ ഈ പരീക്ഷണം അതിരുവിട്ടെന്നാണ് ഒരു പറ്റം ആള്‍ക്കാരുടെ അഭിപ്രായം. മനുഷ്യനേയും കോഴിയേയും ചേര്‍ത്തുള്ള ഹൈബ്രീഡ് ജീവിയെ നിര്‍മിക്കുകയെന്ന കടും കൈയ്യാണ് ഈ ശാസ്ത്രജ്ഞര്‍ ചെയ്തിരിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)