പൈശാചികമായ മാമോദീസ: ക്രൂരമായി പിഞ്ചുകുഞ്ഞിനെ അതിവേഗത്തില്‍ മാമോദീസ മുക്കി വൈദികന്‍, ബിഷപ്പിനെതിരെ പൊട്ടിത്തെറിച്ച് സോഷ്യല്‍മീഡിയ

Baptism,viral video

 

കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു കുഞ്ഞിനെ മാമോദീസ മുക്കുന്നതിന്റെ വീഡിയോയാണ്. വൈദികന്‍ വളരെ പൈശാചികമായി ഒരു പിഞ്ചുകുഞ്ഞിനെ മൂന്നുവട്ടം വെള്ളത്തില്‍ മുക്കിപൊക്കുന്നതാണ് വീഡിയോ.

കുഞ്ഞിനെ അതിക്രൂരമായി വെള്ളത്തില്‍ മുക്കി പൊക്കുന്നതു കണ്ട് കുഞ്ഞിന്റെ മാതാപിതാക്കളും കാഴ്ച്ചക്കാരായി നിന്നവരും ഭയപ്പെടുന്നതും വീഡിയോയില്‍ കാണാം.

ഗ്രീക്ക് ഓര്‍ത്തഡോക്സ് ബിഷപ്പിന്റെ മാമ്മോദീസ എന്നാണ് വീഡിയോയ്ക്കു തലക്കെട്ടു കൊടുത്തിരിക്കുന്നത്. എന്നാല്‍ അത് ഗ്രീക്ക് ബിഷപ്പ് അല്ല എന്നും ബിഷപ്പ് സംസാരിക്കുന്നത് ഗ്രീക്ക് ഭാഷയല്ല എന്നും പലരും കമന്റ് ചെയ്യുന്നു.

ലോകം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ മാമോദീസ എന്നു പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോയുടെ പിന്നിലുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

 

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)