പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടു പിടിക്കാന്‍ സാക്ഷാല്‍ വിരാട് കോഹ്‌ലി എത്തുമെന്ന് സ്ഥാനാര്‍ഥി; ഇഷ്ടതാരത്തെ ഒരു നോക്കു കാണാന്‍ വന്നവര്‍ ഞെട്ടി

virat kohli

മഹാരാഷ്ട്ര: പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് മഹാരാഷ്ട്രയിലെ സ്ഥാനാര്‍ത്ഥി ചെയ്തത് ഇത്തരി കടന്ന കയ്യാണ്. പ്രചരണത്തിന് ക്രിക്കറ്റ് താരം സാക്ഷാല്‍ വിരാട് കോഹ്‌ലിയെ കൊണ്ടു വരുമെന്നായിരുന്നു സ്ഥാനാര്‍ത്ഥി വിത്തന്‍ ഗണപതിന്റെ വാഗ്ദാനം.

കോഹ്‌ലി മെയ് ഇരുപത്തിയഞ്ചിന് ഇവിടെ എത്തുമെന്നായിരുന്നു പ്രദേശത്താകമാനം വാര്‍ത്ത പ്രചരിച്ചത്. മാത്രമല്ല സ്ഥാനാര്‍ത്ഥിയായ വിത്തന്‍ ഗണപത് ഗവാതെയുടെ ചിത്രത്തിനൊപ്പം കോഹ്‌ലിയുടെ ചിത്രവും ഫ്‌ളെക്‌സില്‍ അടിച്ചിരുന്നു.

എന്തായാലും തങ്ങളെല്ലാം ഒരുനോക്കു കാണാന്‍ കൊതിച്ച ക്രിക്കറ്റ് നായകനെ കാണാമെന്ന പ്രതീക്ഷയില്‍ പ്രചരണ സ്ഥലത്ത് നാട്ടുകാര്‍ ഒന്നിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം കാറില്‍ വന്നിറങ്ങിയ ആളെ കണ്ട് സ്ഥലത്തുണ്ടായിരുന്നവരെല്ലാം ഒരു പോലെ ഞെട്ടി. കാരണം അത് കോഹ്‌ലിയായിരുന്നില്ല. അദ്ദേഹത്തിന്റെ ഡ്യൂപ്പ് ആയിരുന്നു.

ഇവിടെയുണ്ടായിരുന്നവര്‍ പകര്‍ത്തിയ കോഹ്‌ലിയുടെ അപരന്റെ ചിത്രം സോഷ്യല്‍മീഡിയായില്‍ തരംഗമാകുകയാണ്. മാത്രമല്ല തങ്ങളെ പറ്റിച്ച സ്ഥാനാര്‍ത്ഥിയോട് പ്രദേശവാസികള്‍ക്കുള്ള ദേഷ്യവും ചെറുതൊന്നുമല്ല.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)