മൂക്കറ്റം കടത്തില്‍ മുങ്ങി; എയര്‍ ഇന്ത്യയെ പൂര്‍ണ്ണമായും വിറ്റഴിക്കും; 100 ശതമാനം ഓഹരി വില്‍പ്പനയ്ക്ക്

Air India,Selling shares,Air India Shares,India

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ ഇനിയും തീറ്റിപ്പോറ്റാനാകില്ലെന്ന തീരുമാനത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം. പൊതുമേഖലാ വിമാനകമ്പനിയായ എയര്‍ ഇന്ത്യയെ പൂര്‍ണമായും വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം. നിലവില്‍ 50,000 കോടിയോളം കടത്തിലാണ് രാജ്യത്തിന്റെ സ്വന്തം വിമാനക്കമ്പനി. എയര്‍ ഇന്ത്യയുടെ കുറച്ച് ഓഹരികള്‍ കൈവശം വെച്ച് നിയന്ത്രണം കൈമാറുന്ന തരത്തില്‍ ഓഹരിവില്‍പ്പനയ്ക്കും മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ ഓഹരികള്‍ വാങ്ങാന്‍ തയ്യാറായി ആരും മുന്നോട്ടുവരാതിരുന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണ നടപടികള്‍ പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് വെളിപ്പെടുത്തി. സര്‍ക്കാര്‍ നിരവധി മാര്‍ഗങ്ങള്‍ പരിശോധിക്കുന്നുണ്ട്. അതിനര്‍ഥം കമ്പനിയുടെ നിശ്ചിത ശതമാനം ഓഹരി കൈയില്‍ വെക്കുമെന്നല്ലെന്നും സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറയുന്നു.


ഈ വാക്കുകളാണ് ഇപ്പോള്‍ ഉയരുന്ന സംശയങ്ങള്‍ക്ക് കാരണം. നിശ്ചിത ശതമാനം ഓഹരി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ല-ഗാര്‍ഗ് പറയുന്നു. നേരത്തെ ഇന്‍ഡിഗോ എയര്‍ലൈന്‍ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെങ്കിലും അന്താരാഷ്ട്ര യാത്രാ സര്‍വീസുകള്‍ പ്രത്യേകമായി വില്‍ക്കാന്‍ പാടില്ലെന്ന നിബന്ധന മുന്നോട്ടുവെച്ചിരുന്നു. മുമ്പ് എയര്‍ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും വില്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)