റഷ്യന്‍ ലോകകപ്പ് ഫൈനലില്‍ ബ്രസീല്‍ ജര്‍മ്മനിയോട് തോല്‍ക്കും; അര്‍ജന്റീന ക്വാര്‍ട്ടറില്‍ അസ്തമിക്കുമെന്നും പഠനം

FIFA World Cup 2018,FIFA,Germany,Sports,Football

സൂറിച്ച് : ഫിഫ ലോകകപ്പില്‍ ഇത്തവണ കപ്പടിക്കുക ജര്‍മ്മനിയായിരിക്കുമെന്ന് പഠനം. അടുത്ത മാസം റഷ്യയിലാണ് ലോകകപ്പ്. സ്വിസ് ബാങ്കായ യുബിഎസിലെ ധനകാര്യ വിദഗ്ദരാണ് ഈ പഠനം നടത്തിയിരിക്കുന്നത്. 24 ശതമാനമാണ് ജര്‍മ്മനിയ്ക്ക് ലോകകപ്പ് സാധ്യത ഇവര്‍ കല്‍പ്പിക്കുന്നത്. ബ്രസീലും (19.8) സ്പെയിനുമാണ് (16.1) രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ ക്വാര്‍ട്ടറില്‍ അവസാനിച്ചേക്കുമെന്നും ഈ പഠനം പറയുന്നു.

ജര്‍മ്മനിക്കും ബ്രസീലിനും ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എളുപ്പമാകും കാര്യങ്ങള്‍. എന്നാല്‍ സ്പെയിനിന് യൂറോപ്യന്‍ ജേതാക്കളായ പോര്‍ച്ചുഗല്‍ ഗ്രൂപ്പിലുള്ളതിനാല്‍ കഷ്ടപ്പെട്ട് തുടങ്ങേണ്ടി വരും.


ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ ബ്രസീലിനും സ്പെയിനും കാര്യങ്ങള്‍ കടുപ്പമാകും. യഥാക്രമം ഇംഗ്ലണ്ടും അര്‍ജന്റീനയുമാകും അവരുടെ എതിരാളികള്‍.

ബെല്‍ജിയം ലോകകപ്പില്‍ അത്ഭുതങ്ങള്‍ കാണിച്ചേക്കാമെന്നും പഠനത്തിലുണ്ട്. ഫ്രാന്‍സ് സെമിഫൈനല്‍ വരെ ബുദ്ധിമുട്ടില്ലാതെ പോകും. എന്നാല്‍ പിന്നീട് ബ്രസീല്‍ എതിരാളികളായി വരുവന്നത് തിരിച്ചടിയാകുമെന്നും പഠനം സമര്‍ത്ഥിക്കുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)