കര്‍ണാടകയില്‍ കോണ്‍ഗ്രസിനകത്ത് സീറ്റ് കിട്ടാത്തവരുടെ കലാപം; പാര്‍ട്ടി ഓഫീസ് അണികളും നേതാക്കളും ചേര്‍ന്ന് അടിച്ചു തകര്‍ത്തു

Karnataka Election,India,Politics

ബംഗളൂരു; തെരഞ്ഞെടുപ്പ് തീയതി പോലും പ്രഖ്യാപിക്കും മുന്‍പെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ സീറ്റ് കിട്ടാത്തവരുടെ കലാപം. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചതോടെ പാര്‍ട്ടിക്കുള്ളിലെ കലഹം മറ നീക്കി പുറത്തു വന്നു. സീറ്റ് നിഷേധിക്കപ്പെട്ടവരും അവരുടെ അണികളും ചേര്‍ന്ന് സംസ്ഥാനത്ത് വന്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്. കോണ്‍ഗ്രസ് ഓഫിസുകളിലേക്കാണ് ഇവര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. മാണ്ഡ്യ കോണ്‍ഗ്രസ് ഓഫീസിലേക്ക് നടത്തിയ പ്രകടനം അക്രമാസക്തമായി. പ്രവര്‍ത്തകര്‍ മാണ്ഡ്യയില്‍ ഓഫീസ് അടിച്ചു തകര്‍ത്തു.

 

കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നടത്തിയ പ്രതിഷേധ പ്രകടനവും ഓഫീസ് അടിച്ചു തകര്‍ത്ത സംഭവവും നേതൃത്വത്തിന് മുന്നില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സീറ്റ് ലഭിക്കാത്ത പക്ഷം കോണ്‍ഗ്രസില്‍ നിന്നും രാജി വയ്ക്കുമെന്നും ചില നേതാക്കള്‍ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

 

അതിനു പുറമെ വിമത സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിക്കു തലവേദനയാകും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി രമേശ് സീറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ ജെഡിഎസിന് വേണ്ടി മത്സരിക്കുമെന്ന് അറിയിച്ചു. സിദ്ധരാമയ്യയുടെ തുഗ്ലക് കോണ്‍ഗ്രസായി പാര്‍ട്ടി മാറിയെന്നും അദ്ദേഹം ആരോപിച്ചു.


ബിജെപിയിലും സീറ്റു ലഭിക്കാത്ത നേതാക്കള്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. ബിജെപിയിലെ ആദ്യഘട്ട പത്രിക പുറത്തിറങ്ങിയപ്പോള്‍ മകള്‍ക്ക് സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിടുമെന്ന് മുതിര്‍ന്ന നേതാവ് എസ് എം കൃഷ്ണ വ്യക്തമാക്കിയിരുന്നു. നേരത്തെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ നേതാവാണ് കൃഷ്ണ.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)