വന്യജീവി പാര്‍ക്കില്‍ ഒരു കുടുംബത്തെ മുഴുവന്‍ ചീറ്റപ്പുലികള്‍ വളഞ്ഞു: പാഞ്ഞടുത്ത പുലിയെ വിരട്ടി വിറപ്പിച്ച് കുഞ്ഞിനെ കൈയ്യിലേന്തിയ അമ്മ

wild animal attack

നെതര്‍ലാന്‍ഡ്: നെതര്‍ലാന്‍ഡിലെ സഫാരി പാര്‍ക്കില്‍ ഒരു കുടുംബത്തെ മുഴുവന്‍ ഒരു ചീറ്റപ്പുലികള്‍ കൂട്ടമായി വളഞ്ഞു. പാര്‍ക്കിലെത്തി ഫ്രഞ്ച് കുടുത്തിന് നേരെയാണ് ചീറ്റപ്പുലികള്‍ ചാടിവീണത്. എന്നാല്‍ പിന്നാലെ കൂടിയ ചീറ്റപ്പുലികളെ കൈക്കുഞ്ഞുമായി നിന്ന അമ്മ വിരട്ടി പ്രതിരോധിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പാര്‍ക്കില്‍ വാഹനം നിര്‍ത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിട്ടും കുടുംബാംഗങ്ങള്‍ പുറത്തിറങ്ങുകയാണുണ്ടായത്. പിന്നാലെ കാറിലെത്തിയ സംഘം ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറിയില്‍ പകര്‍ത്തുകയായിരുന്നു.

മൂന്നു വശത്തു നിന്നും ചീറ്റപ്പുലികള്‍ വളഞ്ഞതോടെ ഇവര്‍ ആകെ വെട്ടിലായി. കൂട്ടത്തില്‍ ഒരാള്‍ ഓടി കാറിനുള്ളില്‍ കയറിയപ്പോള്‍. ബാക്കിയുണ്ടായിരുന്ന അമ്മയും, കുഞ്ഞുമായി പുലികളുടെ ലക്ഷ്യം. എന്നാല്‍ മുന്നോട്ട് ആഞ്ഞ പുലിയെ ഒക്കത്ത് കുഞ്ഞുമായി നിന്ന അമ്മ തിരിച്ച് വിരട്ടി. അതോടെ പുലി പിന്നിലേക്ക് പമ്മിയ തക്കം നോക്കി യുവതി കാറിനുള്ളില്‍ കയറി രക്ഷപ്പെട്ടു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)