അമ്മയില്ലാത്ത താറാവ് കുഞ്ഞുങ്ങള്‍ക്ക് അച്ഛന്‍ നായ്ക്കുട്ടി; അത്ഭുത സൗഹൃദത്തിന്റെ കൗതുക കാഴ്ച

Dog love

നായയുടെയും താറാവു കുഞ്ഞുങ്ങളുടെയും അത്ഭുത സൗഹൃദം കൗതുകമാകുന്നു. അമ്മ നഷ്ടപ്പെട്ട താറാവ് കുഞ്ഞുങ്ങള്‍ക്ക് അച്ഛനായിരിക്കുകയാണ് ഫ്രഡ് എന്ന പത്തുവയസുകാരന്‍ നായ. അമ്മ ചത്തുപോയ ഒമ്പത് താറാവു കുഞ്ഞുങ്ങളെ ദത്തെടുത്താണ് ഈ നായ എല്ലാവരുടേയും മനസ് കീഴടക്കിയിരിക്കുന്നത്.

യുകെയിലെ എസക്‌സിലുള്ള ഒരു കോട്ടയിലാണ് ഫ്രഡിന്റെ താമസം. കോട്ടയ്ക്കരികിലുള്ള തടാകത്തിലായിരുന്നു അമ്മ താറാവും കുഞ്ഞുങ്ങളും കഴിഞ്ഞിരുന്നത്. അമ്മ ചത്തതോടെ കുഞ്ഞുങ്ങള്‍ക്ക് തീറ്റയൊന്നും കിട്ടാതായി. ഇതോടെ കോട്ടയിലെ ജീവനക്കാര്‍ താറാവു കുഞ്ഞുങ്ങളെ കോട്ടയ്ക്കുള്ളിലേക്ക് കൊണ്ടുവന്നു.

അന്നുമുതല്‍ ഫ്രഡ് ഈ താറാവുകുഞ്ഞുങ്ങളുടെ അടുത്തുനിന്നും മാറിയിട്ടില്ല. ഫ്രഡിനൊപ്പമാണ് അവര്‍ ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം. ഇവരെ കുളത്തില്‍ നീന്താന്‍ കൊണ്ടുപോകുന്നതും ഫ്രഡ് തന്നെ. ഫ്രഡിന്റെ തലയിലും മുതുകത്തുമൊക്കെ കയറി ഇരുന്ന് കളിക്കാന്‍ താറാവുകുഞ്ഞുങ്ങള്‍ക്ക് വളരെ ഇഷ്ടമാണെന്ന് കോട്ടയിലെ ജീവനക്കാര്‍ പറയുന്നു. എത്ര ശല്യപ്പെടുത്തിയാലും താറാവുകുഞ്ഞുങ്ങളെ ഫ്രഡ് ഉപദ്രവിക്കാറില്ല.

ഫ്രഡ് ഇവര്‍ക്കൊപ്പം കളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെയാണ് ഈ അപൂര്‍വ സ്‌നേഹ കഥ പുറംലോകമറിയുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)