വിവാഹ സംഘം സഞ്ചരിച്ച മിനി വാനില്‍ ട്രക്ക് ഇടിച്ച് നാലു പേര്‍ മരിച്ചു

accident


ഛതര്‍പുര്‍: മധ്യപ്രദേശില്‍ വിവാഹ സംഘം സഞ്ചരിച്ച മനി വാന്‍ അമിത വേഗതയിലെത്തിയ ട്രക്കുമായി കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. ഛതര്‍പുര്‍-സാഗര്‍ റോഡില്‍ അങ്കോറിലായിരുന്നു അപകടം. രണ്ടു കുട്ടികള്‍ക്ക് ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വിവാഹ സംഘം അങ്കോറില്‍നിന്നും ബാമ്‌നിയിലേക്ക് തിരികെ പോകുകയായിരുന്നു. അപകടത്തിനു ശേഷം ട്രക് ഡ്രൈവര്‍ സംഭവ സ്ഥലത്തുനിന്നും കടന്നു കളഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)