രണ്ട് പതിറ്റാണ്ട് നീണ്ട ഗവേഷണത്തിനൊടുവില്‍ കണ്ടെത്തി; പാമ്പു വിഷത്തിന് പ്രതിവിധി കോഴിമുട്ട! ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തലില്‍ ഞെട്ടി ശാസ്ത്ര ലോകം

Kerala,Snake poison,Sri Chithira institute of medical science

തിരുവനന്തപുരം: പാമ്പ് വിഷമേറ്റവര്‍ക്ക് വിഷ സംഹാരിയായി ഇനി കോഴിമുട്ട. പാമ്പു കടിയേറ്റവര്‍ക്കുള്ള മരുന്ന് കോഴിമുട്ടയില്‍ നിന്ന്. മുട്ടയുടെ മഞ്ഞക്കരുവില്‍ നിന്ന് പാമ്പ് കടിക്ക് പ്രതിവിധി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സാണ് ഗവേഷണത്തിനു പിന്നില്‍.


നാഡികളെയും രക്തപ്രവാഹ വ്യവസ്ഥകളെയും ബാധിക്കുന്ന വിഷങ്ങള്‍ക്കാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. കോഴിമുട്ടയുടെ മഞ്ഞക്കരുവില്‍ വിഷം കുത്തിവെച്ച ശേഷം അതുല്‍പാദിപ്പിക്കുന്ന ആന്റിബോഡി പാമ്പു വിഷത്തിന് ഫലപ്രദമെന്ന് കണ്ടെത്തി. തുടര്‍ഗവേഷണത്തില്‍ നാഡി, രക്തചംക്രമണ വ്യവസ്ഥകളെ ബാധിക്കുന്ന വിഷത്തിന് വേണ്ടി പ്രത്യേക മരുന്നുകള്‍ കണ്ടെത്തുകയുമായിരുന്നു.


മൃഗങ്ങളിലും എലികളിലും മരുന്ന് വിജയകരമായി പരീക്ഷിച്ചു. മരുന്ന് അടുത്ത വര്‍ഷം വിപണിയിലെത്തുമെന്നും ശ്രീചിത്ര അറിയിച്ചു. മരുന്ന് വികസിപ്പിച്ച് വിപണിയിലിറക്കാന്‍ ചെന്നൈ ന്യൂ മെഡിക്കോണ്‍ പ്രൈവറ്റ് ലിമിറ്റഡുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. 1999ലാണ് കോഴിമുട്ടയില്‍ നിന്ന് വിഷസംഹാരി ഉല്‍പ്പാദിപ്പിക്കാന്‍ ഗവേഷണം തുടങ്ങിയത്.


70 വര്‍ഷത്തിലേറെയായി പാമ്പു വിഷത്തിനെതിരായി ഉപയോഗിക്കുന്നത് കുതിരയുടെ ചോരയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത മരുന്നാണ്. അനിമല്‍ പ്രോട്ടീന്‍ ധാരാളമുള്ള ഈ മരുന്നിന് വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാക്കുന്നതടക്കമുള്ള ദൂഷ്യഫലങ്ങളുണ്ട്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)