ശബാന ആസ്മിയെ തിരുത്തി റെയില്‍വേ; മാപ്പു പറഞ്ഞ് തടിതപ്പി താരം

Indian Railway,Shabana Azmi

 

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്നതിന്റെയെല്ലാം സത്യാവസ്ഥ നോക്കാതെ ഷെയര്‍ ചെയ്യുന്നവരാണ് അധികവും. ഇത്തരത്തില്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെല്ലാം ചിലപ്പോഴൊക്കെ പണി കിട്ടാറുമുണ്ട്. അത്തരത്തില്‍ നടി ശബാന ആസ്മിയ്ക്ക് പറ്റിയ അബന്ധമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.

അഴുക്കുവെള്ളത്തിന് സമീപത്തിരുന്ന് പാത്രങ്ങള്‍ കഴുകുന്ന ഹോട്ടല്‍ ജീവനക്കാരുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ഹിറ്റായിരുന്നു. എന്നാല്‍, ഈ വീഡിയോയുടെ പേരില്‍ റെയില്‍വെയെ കുറ്റപ്പെടുത്തിയതാണ് ശബാനയ്ക്ക് വിനയായത്.

റെയില്‍വെ മന്ത്രി പീയുഷ് ഗോയലിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ശബാന ജൂണ്‍ അഞ്ചിന് ഈ വീഡിയോ ട്വീറ്റ് ചെയ്തത്. പീയുഷ് ഗോയല്‍ ദയവു ചെയ്ത് ഇതൊന്ന് കാണൂ എന്നായിരുന്നു കുറിപ്പ്. ഒരു ഫേസ്ബുക്ക് പേജില്‍ വന്ന വീഡിയോയാണ് ശബാന പങ്കുവച്ചത്.

എന്നാല്‍, ഇത് മലേഷ്യയിലെ ഒരു ഹോട്ടലാണെന്നും സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചിരിക്കുകയാണെന്നും പറഞ്ഞ് കൊണ്ട് റെയില്‍വെ മന്ത്രാലയം ഉടനെ മറുപടി കൊടുത്തു. ക്വാലാലംപൂരില്‍ രാജ്സ് ബനാന റെസ്റ്റോറന്റ് എന്ന ഹോട്ടലിനെ കുറിച്ച് വന്ന വാര്‍ത്തയുടെ ലിങ്കും മന്ത്രാലയം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെയാണ് അസ്മിക്ക് അമളി പിണഞ്ഞത് മനസിലായത്.

റെയില്‍വെയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റിന്റെ പേരില്‍ വന്‍ വിമര്‍ശനമാണ് ശബാനയ്ക്കെതിരേ ഉയര്‍ന്നത്. ഇന്ത്യന്‍ റെയില്‍വെയെയല്ല, മലേഷ്യന്‍ റെയില്‍വെയെയാണ് ടാഗ് ചെയ്യേണ്ടതെന്നും ഒരു വ്യക്തി ഒരു വലിയ പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുകയും പിന്നീട് ക്ഷമ ചോദിച്ച് തടിതപ്പുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു.

പറഞ്ഞത് തെറ്റാണെന്ന് മനസ്സിലായിട്ടും ട്വീറ്റ് ശബാന ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടില്ലെന്നും മറ്റു ചിലര്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും അഭിപ്രായമുണ്ട്.

മന്ത്രാലയത്തിന്റെ മറുപടി വന്നതോടെ ശബാന ക്ഷമാപണം നടത്തി. വിശദീകരണത്തിന് നന്ദി. ഞാന്‍ അത് തിരുത്തുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു-ശബാന ട്വീറ്റ് ചെയ്തു.

വീഡിയോയിലുള്ള മലേഷ്യയിലെ ബാംഗ്സാറിലുള്ള ഹോട്ടല്‍ ഇക്കഴിഞ്ഞ മെയ് 30നാണ് ക്വാലാലംപുര്‍ സിറ്റി കൗണ്‍സില്‍ അടച്ചുപൂട്ടിച്ചത്. പുതിയതായി ജോലിക്ക് ചേര്‍ന്ന ജീവനക്കാരാണ് ഈ പ്രവൃത്തിക്ക് പിറകിലെന്ന് പറഞ്ഞ് ഹോട്ടല്‍ ഉടമകള്‍ ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തിയിരുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)