'വയസിലല്ല ഫിറ്റ്‌നസിലാണ് കാര്യം'; വയസന്‍ പടയെന്ന് ചെന്നൈയെ പരിഹസിച്ചവര്‍ക്ക് കപ്പ് ഉയര്‍ത്തിക്കാണിച്ച് തകര്‍പ്പന്‍ മറുപടി നല്‍കി ധോണി

Chennai super kings,IPL 2018,MS Dhoni

മുംബൈ: ഐപിഎല്ലില്‍ രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം പതിനൊന്നാം സീസണിനെത്തി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ചെന്നൈയ്ക്ക് ക്രിക്കറ്റ് ലോകത്തു നിന്നും അഭിനന്ദന പ്രവാഹം. ഇതിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വയസന്‍ പടയെന്ന് വിശേഷിപ്പിച്ചവരുടെ വായടപ്പിക്കുന്ന പ്രതികരണവുമായി നായകന്‍ എംഎസ് ധോണി തന്നെ രംഗത്തെത്തിയതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

വയസിലല്ല ഫിറ്റ്നസിലാണ് കാര്യമെന്ന് നായകന്‍ ധോണി. ഐപിഎല്‍ ഫൈനലിലെ തകര്‍പ്പന്‍ ജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധോണി. െ


''നമ്മള്‍ വയസിനെ കുറിച്ച് കുറേ സംസാരിച്ചതാണ് പക്ഷെ പ്രധാന്യം ഫിറ്റ്നസിനാണ്. ഉദാഹരണത്തിന് അമ്പാട്ടി റായിഡുവിന്റെ തന്നെ കാര്യമെടുത്താല്‍ അദ്ദേഹത്തിന് 33 വയസാണെങ്കിലും പൂര്‍ണ്ണമായും ഫിറ്റാണ്. ഗ്രൗണ്ടിന്റെ ഏത് മൂലയിലേക്കും അദ്ദേഹം ഓടിയെത്തും' ധോണി പറഞ്ഞു.

'ഗ്രൗണ്ടില്‍ നന്നായി ചലിക്കാന്‍ കഴിയുന്ന കളിക്കാരെയാണ് ക്യാപ്റ്റന്‍ ആഗ്രഹിക്കുന്നത്. കളിക്കാരന്റെ വയസിന് പ്രധാന്യമില്ല. 19 ഉം 20 ഉം ഒക്കെ ആയാലും ചുറുചുറുക്കുണ്ടാവുക എന്നതാണ് മുഖ്യം'.

ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ 179 റണ്‍സ് സ്‌കോര്‍ പിന്തുടര്‍ന്നായിരുന്നു ചെന്നൈയുടെ ജയം. ഷെയ്ന്‍ വാട്സണ്‍ പുറത്താകാതെയുള്ള 117 റണ്‍സാണ് ചെന്നൈയെ ജയത്തിലേക്ക് തേരേറ്റിയത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)