കുന്നംകുളം അശോക ഹോട്ടലില്‍ നിന്ന് പിടിച്ചത് പട്ടിയിറച്ചി തന്നെ; പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യമിതാണ്

Kunnamkulam police,Fake news,Social media

സാറേ...എസ്‌ഐ കാടുമാന്തി വേലായുധനും സംഘവും പട്ടിയിറച്ചി പിടിച്ചോ? മറുപടി പറഞ്ഞ് പറഞ്ഞ് തൊണ്ട പൊട്ടിയെന്ന് പോലീസിന്റെ പരാതി

തൃശ്ശൂര്‍: ഇല്ലാത്ത ഹോട്ടലില്‍ നിന്ന് ഇല്ലാത്ത എസ്‌ഐയും സംഘവും പട്ടിയിറച്ചി പിടിച്ചെന്ന് ഇല്ലാക്കഥ പടച്ചുവിട്ട് ഒരു കൂട്ടര്‍. ഇത് അതേപടി ഫോര്‍വേഡ് ചെയ്ത് വാട്‌സ് ആപ്പില്‍ പ്രചാരണം നടത്തി മറ്റൊരു കൂട്ടര്‍. ആകെ മൊത്തത്തില്‍ വ്യാജ വാര്‍ത്തയാണ് പ്രചരിക്കുന്നതെങ്കിലും വീര്‍പ്പുമുട്ടുന്നത് കുന്നംകുളം പോലീസ്‌സ്‌റ്റേഷനിലെ പോലീസുകാരാണ്.

കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ ഫോണ്‍ ബെല്ലടിച്ചാല്‍ അറിയാം മറുതലയ്ക്കല്‍ നിന്ന് സാറേ...എസ്‌ഐ കാടുമാന്തി വേലായുധനും സംഘവും പട്ടിയിറച്ചി പിടിച്ചോ? എന്ന ചോദ്യമായിരിക്കുമെന്ന്. എന്തായാലും ഇക്കാര്യത്തില്‍ മറുപടി പറഞ്ഞ് പറഞ്ഞ് തൊണ്ട പൊട്ടിയെന്ന് പോലീസുകാര്‍ തന്നെ പരാതി പറയുകയാണ്.

ഈ സംഭവങ്ങളുടെ എല്ലാം തുടക്കം വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന ആ വ്യാജ വാര്‍ത്തയായിരുന്നു. സന്ദേശം ഇങ്ങനെ: കുന്നംകുളം വടക്കാഞ്ചേരി റൂട്ടില്‍ അശോക ഹോട്ടലില്‍ നിന്ന് പട്ടിയിറച്ചി കുന്നംകുളം എസ്‌ഐ കാടുമാന്തി വേലായുധനും കൂട്ടരും പരിശോധനയില്‍ പിടിച്ചെടുത്തു.

തീ പോലെയാണ് വാര്‍ത്ത വാട്‌സ്ആപ്പില്‍ പ്രചരിച്ചത്. വിശ്വാസ്യത ഊട്ടി ഉറപ്പിക്കാന്‍ പട്ടികളെ കൊന്ന് കെട്ടിതൂക്കിയിരിക്കുന്ന ചിത്രങ്ങളും പോലീസുകാരുടെ റെയ്ഡും ഒപ്പം ഹോട്ടല്‍ അശോകയുടെ ചിത്രവും വരെ സന്ദേശത്തിനൊപ്പമുണ്ട്. ഇതോടെ സത്യാവസ്ഥ അറിയാന്‍ കുന്നംകുളം സ്റ്റേഷനിലേക്ക് തുരുതുരാ വിളിയും. കുന്നംകുളത്ത് അശോക ഹോട്ടലില്‍ നിന്ന് പട്ടിയിറച്ചി പിടിച്ചോ സാറേ..? എന്ന ഒറ്റചോദ്യമാണ് എല്ലാവര്‍ക്കും ചോദിക്കാനുള്ളത്.

എന്നാല്‍ മെസേജും ചിത്രങ്ങളും വ്യാജമാണ് എന്ന് പോലീസ് തന്നെ ആണയിട്ടിട്ടും ആളുകള്‍ വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ല.വാട്‌സ്ആപ്പ് സന്ദേശത്തില്‍ തന്നെ കൊടുത്തിട്ടുള്ള എസ്‌ഐയുടെ പേരുവായിച്ചാല്‍തന്നെ മനസിലാകും ഇതു തട്ടിപ്പാണെന്ന്. കാടുമാന്തി വേലായുധന്‍. ഇങ്ങനെയൊരു എസ്‌ഐ കേരളത്തില്‍ തന്നെ ഉണ്ടോ എന്നാണ് സംശയം.

 

 


അതേസമയം, കുന്നംകുളം സ്‌റ്റേഷനിലെ യഥാര്‍ത്ഥ യഥാര്‍ഥ എസ്‌ഐ ഷാജഹാന്റെ വാക്കുകള്‍ ഇങ്ങനെ; 'എന്റെ സഹോദരാ, ഈ ചോദ്യം കഴിഞ്ഞ മൂന്നു നാലു ദിവസമായി കേട്ടുകേട്ട് മടുത്തു. ഉത്തരം പറഞ്ഞ് പോലീസുകാരും തളര്‍ന്നു. ഇതൊരു വ്യാജ വാര്‍ത്തയാണെന്ന് നിങ്ങളെങ്കിലും കൊടുക്കൂ.' അശോക ഹോട്ടല്‍ തന്നെ കുന്നംകുളത്ത് ഇല്ല. പടങ്ങള്‍ സൂക്ഷ്്മമായി നോക്കിയാല്‍ മനസിലാകും അതൊരു ഇതരസംസ്ഥാനത്തെ ഏതോ പോലീസുകാരാണെന്ന്.

പട്ടിയിറച്ചി വാര്‍ത്ത കാരണം ഫോണെടുത്ത് മറുപടി പറയാന്‍ പ്രത്യേക ഡ്യൂട്ടിയ്ക്ക് ആളെ നിര്‍ത്തേണ്ട അവസ്ഥയാണ് ഇപ്പോള്‍ കുന്നംകുളം സ്റ്റേഷനില്‍. വ്യാജ വാര്‍ത്തയെക്കുറിച്ച് അറിയാന്‍ നിരന്തര വിളി വരുമ്പോള്‍ എന്തെങ്കിലും സഹായം ആവശ്യപ്പെട്ടുള്ള പല സുപ്രധാന ഫോണ്‍ വിളികളും തടസപ്പെടുകയാണ്.

കുന്നംകുളത്തെക്കുറിച്ചു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്താന്‍ സൈബര്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. പട്ടിപിടുത്ത വാര്‍ത്തയും പടങ്ങളും വാട്‌സ്ആപ്പില്‍ ഇനി ഷെയര്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കണം. കേസില്‍ പ്രതി പട്ടികയില്‍ നിങ്ങളുടെ പേരും ചേര്‍ന്നേക്കാം.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)