ഓഹരികള്‍ കുത്തനെ ഇടിഞ്ഞു; ഫേസ്ബുക്കിന് നഷ്ടം 12000 കോടി ഡോളര്‍

Facebook,Tech,Business,Facebook lost

ഓഹരികള്‍ കുത്തനെ ഇടിഞ്ഞ് ഫേസ്ബുക്കിന് സംഭവിച്ചത് വന്‍ നഷ്ടം. ഓഹരി വിപണിയിലെ ഇടിവ് കാരണം 12000 കോടി ഡോളര്‍ ഫേസ്ബുക്കിന് നഷ്ടമായതായാണ് റിപ്പോര്‍ട്ട്. 2012 ജൂലൈക്ക് ശേഷം ഇതാദ്യമായാണ് ഫേസ്ബുക്കിന്റെ ഓഹരി മൂല്യത്തിന് ഇത്രയും ഇടിവ് സംഭവിക്കുന്നത്.

കേംബ്രിഡ്ജ് അനലറ്റിക്കയ്ക്കും, മറ്റു വ്യാപാര സൈറ്റുകള്‍ക്ക് വേണ്ടി ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്ത് നല്‍കിയെന്ന വിവാദമാണ് കമ്പനിയുടെ ഓഹരികള്‍ കുത്തനെ ഇടിയാന്‍ കാരണമായി കണക്കാക്കുന്നത്. എന്നാല്‍ ഫേസ്ബുക്ക് ഈ വാദം നിഷേധിച്ചു.

യൂറോപ്യന്‍ യൂണിയന്റെ 'ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റഗുലേഷന്‍' നിയമം പ്രതികൂലമായി ബാധിച്ചുവെന്നാണ് അവര്‍ വിലയിരുത്തുന്നത്. യൂണിയന്റെ പുതിയ സ്വകാര്യതാ സംരക്ഷണ നിയമങ്ങള്‍ കാരണം ഫേസ്ബുക്കിന് പ്രൈവസി സെറ്റിങുകളിലും, സൈന്‍ അപ് പ്രക്രിയകളിലും മാറ്റം വരുത്തേണ്ടി വന്നിരുന്നു. യൂണിയന്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ യൂറോപ്പില്‍ പ്രതിദിനം ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം മുപ്പത് ലക്ഷത്തിലേക്ക് ചുരുങ്ങി. വളരെ കുറച്ച് ഉപയോക്താക്കള്‍ മാത്രമാണ് വ്യക്തിഗതമല്ലാത്ത പരസ്യങ്ങള്‍ ടൈംലൈനില്‍ അനുവദിച്ചത്. ഇത് റവന്യൂ കുറയുന്നതിന് കാരണമായി എന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

എന്നാലിതൊന്നും കമ്പനിയെ ദോഷകരമായി ബാധിക്കില്ലായെന്ന നിലപാടാണ് ഫേസ്ബുക്ക് എടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നിന്നുള്ള വരുമാനം തന്നെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറമാണെന്നാണ് ഫേസ്ബുക്ക് പറയുന്നത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കാന്‍ കമ്പനി ബാധ്യസ്ഥമാണെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ സംരക്ഷിക്കുന്നതിനായി വലിയ തുക നീക്കി വെച്ചിട്ടുണ്ടെന്നും കമ്പനി ഓഹരിയുടമകളെ അറിയിച്ചിട്ടുണ്ട്. രണ്ടാം പാദത്തില്‍ മികച്ച വളര്‍ച്ച നേടാനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ലോകത്ത് മാസത്തില്‍ ഒരു ആപ്പെങ്കിലും ഉപയോഗിക്കുന്നവരുടെ എണ്ണം 250 കോടി ആണ് എന്നാണ് ഫേസ്ബുക്കിന്റെ കണക്ക്. മെസെഞ്ചര്‍, വാട്ട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയിലാണ് ആളുകള്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതെന്നും ഫേസ്ബുക്ക് പറയുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)