പണി കിട്ടിയവരുടെ കൂട്ടത്തില്‍ മുതലാളിയും! തന്റെ സ്വകാര്യ വിവരങ്ങളും കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയെന്ന വെളിപ്പെടുത്തലുമായി സുക്കര്‍ബര്‍ഗ്

Mark Zuckerberg,Facebook CEO,world

ന്യൂയോര്‍ക്ക്: സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നവരുടെ കൂട്ടത്തില്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗും.
തന്റെ സ്വകാര്യവിവരങ്ങളും കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയിട്ടുണ്ടെന്ന് സുക്കര്‍ബര്‍ഗ് വെളിപ്പെടുത്തി. അമേരിക്കയിലെ പാര്‍ലമെന്റ് സമിതിക്ക് മുമ്പാകെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.


കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയ 87 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ പട്ടികയില്‍ താനും ഉള്‍പ്പെടുന്നുണ്ടെന്ന് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. യുഎസ് ഹൗസ് എനര്‍ജി ആന്‍ഡ് കൊമഴ്സ് കമ്മിറ്റി കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ വിശദീകരണം നല്‍കുവാനായി സുക്കര്‍ബര്‍ഗിനോട് ആവശ്യപ്പെട്ടിരുന്നു.

കമ്മിറ്റി അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ആവശ്യമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നില്ലെന്ന അംഗത്തിന്റെ വാദത്തെ സുക്കര്‍ബര്‍ഗ് എതിര്‍ത്തു.


ഫേസ്ബുക്കില്‍ ആര് എന്ത് പങ്കുവയ്ക്കുവാന്‍ വന്നാലും അപ്പോള്‍ തന്നെ നിയന്ത്രിക്കാനുള്ള സംവിധാനം ഈ ആപ്പില്‍ ഉണ്ടെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കി.


രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് സുക്കര്‍ബര്‍ഗ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകുന്നത്. ഇതില്‍ ചൊവ്വാഴ്ച അഞ്ച് മണിക്കൂര്‍ നേരമാണ് ചോദ്യം ചെയ്യല്‍ നടന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)